വിട്ടുമാറാത്ത തലവേദന നിങ്ങളെ അലട്ടുന്നുണ്ടോ?; കാരണമിതാകാം

തലവേദന അനുഭവിക്കാത്തവരായി ആരും ഇല്ല. പല തരത്തിലുള്ള തലവേദനയാണ് ഓരോരുത്തര്‍ക്കും,തലവേദന ഉണ്ടാകാനുള്ള കാരണം പലതുമാണ്. ടെന്‍ഷന്‍ കാരണവും തലവേദന ഉണ്ടാകാറുണ്ട്. തലയ്ക്ക് ചുറ്റും അതിശക്തമായ വേദനയാണ് മിക്കവരിലും കണ്ടു വരുന്നത്.

എന്നാല്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുന്ന തലവേദന മൈഗ്രൈയ്ന്‍ ആകാനാണ് സാധ്യത ഏറെയും. മൈഗ്രൈയ്ന്‍ വന്നുകഴിഞ്ഞാല്‍ അതിശക്തമായ വേദന തന്നെയാണ് പലരിലും കണ്ടു വരുന്നത്. മൈഗ്രൈയ്ന്‍ തലയുടെ ഒരു ഭാഗത്ത് മാത്രമെ കണ്ടു വരാറുള്ളൂ. പലരിലും ഉണ്ടാകാറുള്ള ഒരു സംശയമാണ് കാലാവസ്ഥാ മാറ്റം കാരണം മൈഗ്രൈയ്ന്‍ ഉണ്ടാകാറുണ്ടോ എന്ന്, എന്നാല്‍ ഒരിക്കലും മൈഗ്രൈയ്ന്‍ കാലാവസ്ഥാ മാറ്റം കൊണ്ട് ഉണ്ടാകാറില്ല.

പാരമ്പര്യമായാണ് മൈഗ്രൈയ്ന്‍ കൂടുതലായും കണ്ട് വരാറുള്ളത്. ഇരുപതു ശതമാനം സ്ത്രീകളിലും ആറു ശതമാനം പുരുഷന്മാരിലുമാണ് മൈഗ്രൈയ്ന്‍ വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്. വെളിച്ചവും ശബ്ദവും ചിലരില്‍ വേദന കൂട്ടാറുണ്ട്.

പലപ്പോഴും വാതിലും ജനലുമെല്ലാം അടച്ച് ചെവിയില്‍ പഞ്ഞിയും വെച്ച് തനിയെ കിടന്നുറങ്ങാന്‍ ശ്രമിക്കുന്നവരുമുണ്ട്. ചിലപ്പോള്‍ ഛര്‍ദ്ദിച്ചു കഴിഞ്ഞാല്‍ തലവേദന മാറുന്നവരുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News