മലപ്പുറത്ത് സിപിഐഎം നേതാവിനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം വട്ടംകുളത്ത് സിപിഐഎം നേതാവിനെ ആര്‍എസ്എസുകാര്‍  വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച  ദൃശ്യങ്ങള്‍ പുറത്ത്. സിപിഐഎം ലോക്കല്‍ സെക്രട്ടറി പി. കൃഷ്ണന്‍ ഇന്ന് പുലര്‍ച്ചെയാണ് വെട്ടേറ്റത്. സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കുറ്റിപ്പാല സെന്ററിനുസമീപം റോഡരികില്‍ കരിമ്പ് ജ്യൂസ് വില്‍ക്കുന്ന സ്ഥാപനത്തിന് സമീപത്തുവച്ചാണ് കൃഷ്ണന് മര്‍ദനമേറ്റത്. കുറ്റിപ്പാലയിലുള്ള വീട്ടിലേക്ക് നടന്നുവരുമ്പോള്‍ വെള്ളനിറത്തിലുള്ള കാറില്‍നിന്നിറങ്ങിയ മൂന്നുപേര്‍ ഇറങ്ങി കൃഷ്ണനെ ഇരുമ്പുവടികൊണ്ട് അടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങളാണ് തൊട്ടടുത്ത വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുള്ളത്.

ആദ്യത്തെ അടി കൃഷ്ണന്‍ കൈകൊണ്ട് തടയുന്നതും രണ്ടാമത്തെ അടിയില്‍ നിലത്തുവീണ് പിടയുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ആദ്യം മുന്നോട്ടെടുത്ത കാര്‍ പിന്നീട് തിരിച്ചുവന്ന് നിര്‍ത്തിയാണ് അക്രമികള്‍ ഇറങ്ങിയത്.

ആക്രമത്തില്‍ പ്രതിഷേധിച്ച് വട്ടംകുളം പഞ്ചായത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News