സമൂഹമാധ്യമങ്ങളില്‍ വൈറലായി ‘എന്റെ’; കാണാം വീഡിയോ

ശുചിത്വ ബോധവത്ക്കരണം പ്രമേയമാക്കി ഒരുക്കിയ ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. എന്റെ എന്ന പേരില്‍ പ്രഗ്‌നേഷ് സംവിധാനം നിര്‍വഹിച്ച ചിത്രം 2 മിനിട്ടില്‍ മാലിന്യത്തിനെതിരെ വ്യക്തമായ സന്ദേശം നല്‍കുന്നു.

ശുചിത്വം പ്രമേയമാക്കി കോപ്പിറൈറ്റ് പ്രൊഡക്ഷന്റെ ബാനറില്‍ പ്രഗ്നേഷ് സി.കെ സംവിധാനം നിര്‍വഹിച്ച ഹ്രസ്വ ചിത്രമാണ് ‘എന്റെ’. കോഴിക്കോട് മിഠായിത്തെരുവ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്.

പൊതു സ്ഥലങ്ങള്‍ നമ്മുടെ സ്വന്തമല്ലെന്ന തോന്നല്‍ കാരണം അറിഞ്ഞും അറിയാതെയും നാം അവിടങ്ങളില്‍ മാലിന്യങ്ങളും, ചപ്പു ചവറുകളും വലിച്ചെറിയുന്നു. എന്റെ എന്ന സ്വാര്‍ത്ഥത നമ്മളില്‍ ഉണ്ടായാല്‍ മാത്രമേ ഈ പൊതു ഇടങ്ങളെല്ലാം ശുചിത്വമായി നിലനില്‍കുകയുള്ളു.

അത്തരത്തില്‍ ഒരു തിരിച്ചറിവ് പകരുകയാണ് രണ്ടു മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ പരസ്യചിത്ര സംവിധായകനായ പ്രഗ്‌നേഷ്.

ക്യാമറ ജഗന്ത്.വി.റാമും, എഡിറ്റിങ് രജീഷ് ഗോപിയും, സംഗീതം സാജന്‍.കെ. റാമും നിര്‍വഹിച്ചു. ശുചിത്വം ഒരു ശീലമാക്കുക, എന്ന സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News