66ാം മത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; അഞ്ജുമോളും ജെറോമും കേരളത്തെ നയിക്കും

66ാം മത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള പുരുഷ വനിതാ ടീമുകളെ പ്രഖ്യാപിച്ചു. പുരുഷ ടീമിനെ ജെറോം വിനീതും വനിതാ ടീമിനെ അഞ്ജുമോളും നയിക്കും. ഈ മാസം 21 മുതല്‍ കോഴിക്കോട്ടാണ് മത്സരം.

കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും സ്വപ്‌ന നഗരയിലെ വേദികളിലുമായി നടക്കുന്ന 66 മത് സീനിയര്‍ നാഷണല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരളത്തിന്റെ പുരുഷ വനിത ടീമുകളെയാണ് പ്രഖ്യാപ്പിച്ചത്. പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തെ, ബി.പി.സി.എല്‍ താരം ജെറോം വിനീത് നയിക്കും.

ഇന്ത്യന്‍ താരങ്ങളായ വിപിന്‍ എം ജോര്‍ജ് , രോഹിത് , അഗിന്‍, രതീഷ് എന്നിവരും ടീമിലുണ്ട്. മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജെറോം പറഞ്ഞു. കഴിഞ്ഞ തവണ കപ്പുയര്‍ത്തിയ വനിത ടീമിലെ 7 തരങ്ങളെ നിലനിര്‍ത്തിയാണ് ഇത്തവണത്തെ ടീമിനെ പ്രഖ്യാപ്പിച്ചത്. കൊല്ലത്ത് നിന്നുള്ള കേരള പൊലീസ് താരം അഞ്ജുമോള്‍ ടീമിനെ നയിക്കും

പുരഷ ടീം ആദ്യ മത്സരത്തില്‍ രാജസ്ഥാനെയും വനിതകള്‍ തെലുങ്കാനയെയും നേരിടും. ഫെഡറേഷന്‍ കപ്പിനുള്ള കേരള ടീമിനേയും ഇതോടൊപ്പം തെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News