‘അഡാര്‍’ സുന്ദരിയെത്തേടി അപൂര്‍വ്വനേട്ടം

പുരികക്കൊടി പൊക്കി കണ്ണിറുക്കിയ പെണ്‍കുട്ടിക്കു പിറകെയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഒമര്‍ ലുലുവിന്റെ അഡാര്‍ സുന്ദരി പ്രിയ വാര്യരുടെ ആരാധകര്‍ക്ക് ഇതാ മറ്റൊരു സന്തോഷവാര്‍ത്ത. ഇന്‍സ്റ്റഗ്രാം പരസ്യത്തിലഭിനയിക്കുന്ന ആദ്യ മലയാളി സെലിബ്രിറ്റി എന്ന നേട്ടമാണ് പ്രിയ സ്വന്തമാക്കിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിങിലൂടെയാണ് പ്രിയ പരസ്യ രംഗത്തേക്ക് ചുവടു വെച്ചിരിക്കുന്നത്. ഉപയോക്താക്കളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തികള്‍ ഉല്‍പ്പന്നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയ ചാനലുകളില്‍ പോസ്റ്റ് ചെയ്യുന്ന മാര്‍ക്കറ്റിങ് രീതിയെയാണ് ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിങ് എന്നു പറയുന്നത്.

ഇന്ന് വിപണിയിലെ പ്രമുഖ മൊബൈല്‍ കമ്പനികളിലൊന്നായ വണ്‍ പ്ലസ് വണ്‍, സ്‌നാക്‌സ് കമ്പനിയായ പ്രിങ്കിള്‍സ് എന്നിവയാണ് പ്രിയയെ വെച്ച് ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിങ് ആരംഭിച്ചിരിക്കുന്നത്.

വണ്‍ പ്ലസ് വണ്ണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ വണ്‍ പ്ലസ് 5ടിയ്ക്ക് വീഡിയോ പ്രമോഷനും പ്രിങ്കിള്‍സിന് ഫോട്ടോയുമാണ് പ്രിയ നല്‍കുന്നത്. ക്രിക്കറ്റ് സെന്‍സേഷന്‍ വിരാട് കോഹ്ലി ഉള്‍പ്പെടെ പല പ്രമുഖ താരങ്ങളും ഉള്‍പ്പെടുന്ന നിരയിലേക്കാണ് മലയാളത്തിന്റെ യുവ സുന്ദരി നടന്നു കയറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here