ചാറ്റ് ചെയ്ത് തളര്‍ന്നിരിക്കുവാണോ നിങ്ങള്‍; എങ്കിലിതാ മറുപടി കൊടുക്കാന്‍ ആള്‍ റെഡി

സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാതിരിക്കാനും വയ്യ എന്നാല്‍ മടുപ്പില്ലാതെ ഇത് തുടരാനും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും., മൊബൈലില്‍ ടൈപ്പ് ചെയ്ത് വയ്യാതാകുമ്പോള്‍ അതിനും വരുന്നു റോബോട്ട് വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ.അങ്ങനെയൊരു റോബോട്ടിന് ജന്മം നല്‍കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍

ഏരിയ 120 എന്ന് വിളിക്കുന്ന ഗൂഗിളിന്റെ പരീക്ഷണ ശാലയില്‍ ഗൂഗിളിന്റെ ഹാങ്ഔട്ട്, അലോ ആപ്പുകളിലും വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ആന്‍ഡ്രോയിഡ് മെസേജസ്, സ്‌കൈപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളിലും പ്രവര്‍ത്തിക്കുന്ന ‘റിപ്ലൈ’ (ഞലുഹ്യ) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സംവിധാനത്തിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതായാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതില്‍ ഡു നോട്ട് ഡിസ്റ്റര്‍ബ് മോഡും റിപ്ലൈ റോബോട്ടിനുണ്ടാകും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.നമുക്ക് മറുപടി സന്ദേശം അയക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതിറയിക്കാനും ഈ സംവിധാനം നമ്മളെ സഹായിക്കും.ഒപ്പം പ്രധാനപ്പെട്ട സന്ദേശങ്ങള്‍ തിരിച്ചറിയാനും വാഹനമോടിക്കുന്നതടക്കമുള്ള സമയത്ത് വരുന്ന സന്ദേശങ്ങള്‍ക്ക് നമ്മുടെ ലൊക്കേഷന്‍ അടക്കമുള്ള തൃപ്തി കരമായ പ്രതികരണത്തിനും ഈ സംവിധാനം നമ്മളെ സഹായിക്കും.

മറ്റുള്ളവര്‍ നിങ്ങള്‍ക്കയക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നിര്‍ദ്ദേശിക്കുക എന്നത് മാത്രമല്ല. നിങ്ങളുടെ ലൊക്കേഷന്‍, നിങ്ങളുടെ കലണ്ടര്‍ തുടങ്ങി ആ ചാറ്റിനിടയില്‍ ആവശ്യമായി വന്നേക്കാവുന്ന വിവരങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഈ റിപ്ലൈ റോബോട്ടിന്റെ നിര്‍മിത ബുദ്ധി പ്രവര്‍ത്തിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News