ബലാത്സംഗത്തിന് 6500 രൂപ വിലയിട്ടു; ബിജെപി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ബലാത്സംഗത്തിന് 6500 രൂപ വിലയിട്ട മധ്യപ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ച് സുപ്രീംകോടതി. സര്‍ക്കാര്‍ ചാരിറ്റി നടത്തുകയാണോ എന്ന് സുപ്രീം കോടതി പരിഹസിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയോടുള്ള സര്‍ക്കാരിന്റെ സമീപനം ഞെട്ടിച്ചുവെന്നും സുപ്രീംകോടതി പറഞ്ഞു.

പീഡനത്തനിരയാവുന്ന സ്ത്രീകളെ സഹായിക്കാനായുള്ള കേന്ദ്രത്തിന്റെ നിര്‍ഭയ ഫണ്ടില്‍ നിന്നും ഏറ്റവും അധികം തുക ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ് എന്നിരിക്കെയാണ് പീഡനത്തിനിരയായ ഓരോ ഇരയ്ക്കും സര്‍ക്കാര്‍ 6500 രൂപ നില്‍കി പറഞ്ഞയക്കുന്നതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് മദന്‍ ബി ലോകൂറും ദീപക് മിശ്രയും അടങ്ങുന്ന ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. നിര്‍ഭയ ഫണ്ടുമായി ബന്ധപ്പെട്ട കേസില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിക്കുന്നതിനിടെയാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. ഇത്ര തുച്ഛമായ തുക ഇരകള്‍ക്ക് നല്‍കി നിങ്ങള്‍ സന്നദ്ധസേവനം നടത്തുകയാണോ എന്ന് സുപ്രീംകോടതി ചോദിച്ചു.

നിര്‍ഭയ ഫണ്ടിന്റെ കാര്യത്തില്‍ തല്‍സ്ഥിതി അറിയിക്കാത്ത ഹരിയാന സര്‍ക്കാരിനെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. 24 സംസ്ഥാനങ്ങളും ചില കേന്ദ്രഭരണ പ്രദേശങ്ങളും ഇനിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുണ്ടെന്ന് കോടതി കണ്ടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News