അധ്യാപകരെ വെടിവെച്ചുകൊല്ലുമെന്ന ഭീഷണിയുമായി ആറാം ക്ലാസുകാരി

അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വെടിവെച്ച്‌കൊല്ലുമെന്ന് ഭീഷണി കത്തെഴുതി 11 വയസ്സുക്കാരി വിദ്യാര്‍ത്ഥിനി. ഫ്‌ളോറിഡയിലെ ഡേയ്‌വിയിലാണ് സംഭവം.നോവ മിഡില്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അസിസ്റ്റന്റ് പ്രിന്‍സിപാളിന്റെ മുറിയുടെ വാതിലിന് അടിയിലായാണ് വിദ്യാര്‍ത്ഥിനി സ്വന്തം കൈപ്പടയിലെഴുതിയ കത്ത് വച്ചത്. കത്ത് കൊണ്ടുവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറിയില്‍ പതിഞ്ഞു. അങ്ങനെയാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. കത്തില്‍ താന്‍ സ്‌കൂളില്‍ 16,18 തിയതികളില്‍ തോക്ക് കൊണ്ടുവരുമെന്നും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വെടിവെച്ച് കൊല്ലുമെന്നും എഴുതിയിട്ടുണ്ടായിരുന്നു.

അസഭ്യവാക്കുകള്‍ ഉപയോഗിച്ചാണ് കത്തില്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പെണ്‍കുട്ടി അഭിസംബോധന ചെയ്തിരിക്കുന്നതെന്നും ഡെയ് വി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കത്ത് അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ വാതിലിന് അടിയില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടത് മറ്റൊരു പെണ്‍കുട്ടിയാണ്.

കത്ത് വെച്ചില്ലെങ്കില്‍ തന്റെ സുഹൃത്തിനെ കൊണ്ട് തല്ലിക്കുമെന്ന് അവള്‍ പറഞ്ഞിരുന്നതായും കുറ്റം സമ്മതിച്ചു കൊണ്ട് വിദ്യാര്‍ഥിനി എഴുതിയ കത്തില്‍ പറയുന്നുണ്ട്. അറസ്റ്റിലായ പെണ്‍കുട്ടിയെ ബ്രോവാര്‍ഡ് അസസ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News