ട്രംപിനെ അനുകൂലിച്ച് സംസാരിച്ചതിന് ജോലി നഷ്ടപ്പെട്ടു; മലയാളി നഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍

ട്രംപിനെ അനുകൂലിച്ചതിനാല്‍ ജോലി പോയ മലയാളി നഴ്‌സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍. ലിസി മാത്യൂസ് എന്ന മലയാളി നഴ്‌സിനെയാണ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ലൊ സ്യൂട്ട് ഫയല്‍ ചെയ്തു.

അമേരിക്കയില്‍ ഇലക്ഷന്‍ നടന്ന സമയത്താണ് ഇവര്‍ ട്രംപിനെ അനുകൂലിച്ച് സംസാരിച്ചത്.ആരാണ് ഇലക്ഷനില്‍ ജയിക്കുകയെന്ന ചോദ്യത്തിന് ട്രംപന്ന് ഉത്തരം നല്‍കുകയായിരുന്നു. ഇതാണ് പിരിച്ചുവിടലിന് കാരണമായത്.

പിരിച്ചുവിട്ടത് റേഷ്യല്‍ ഡിസ്‌ക്രിമിനേഷന്‍ ആണെന്നും, പിരിച്ച് വിട്ടതിന് ശേഷം ഉണ്ടായ മാനസ്സിക സമ്മര്‍ദ്ധത്തിനും, നഷ്ടത്തിനും മുന്‍കാല പ്രാബല്യത്തോടെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ലൊ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News