കുത്തി ഉയര്‍ന്ന പന്ത് ഹെല്‍മറ്റിലിടിച്ചു; ഹെല്‍മറ്റ് തെറിച്ച് വീണ് സ്റ്റംപ് ഇളക്കിയാല്‍ ഔട്ടോ നോട്ടൗട്ടോ; ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് പോരാട്ടത്തിനിടെ അപൂര്‍വ്വ കാഴ്ച

ക്രിക്കറ്റില്‍ ഒരു ബാറ്റ്‌സ്മാന്‍ ഔട്ട് ആകുന്നതിന് 11 വഴികളാണുള്ളത്. അതില്‍ തന്നെ ചില രീതിയിലുള്ള പുറത്താകലുകള്‍ പലരും കണ്ടിട്ടില്ല. എന്നാല്‍ ഇന്ന് നടന്ന ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് മത്സരം അത്യപൂര്‍വ്വമായൊരു പുറത്താകലിനാണ് സാക്ഷ്യം വഹിച്ചത്.

ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ മാര്‍ക് ചപ്മാനാണ് അത്യപൂര്‍വ്വ പുറത്താകലിന് ഇരയായത്. ഹെല്‍മറ്റാണ് ചപ്മാന് വിനയായത്. ട്വന്റി ട്വന്റി പോരാട്ടത്തിന്റെ 18ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം.

ബില്ലി സ്തന്‍ലേക്ക് എറിഞ്ഞ ബൗണ്‍സര്‍ ചിപ്മാന്റെ ഹെല്‍മെറ്റ് തെറിപ്പിക്കുകയായിരുന്നു. ഹെല്‍മറ്റ് തെറിച്ചു വീണതാകട്ടെ വിക്കറ്റിന് മുകളിലേക്കും. ബെയില്‍സ് ഇളകിതെറിച്ചതോടെ താരങ്ങള്‍ അപ്പീല്‍ ചെയ്തു. ഹിറ്റ് വിക്കറ്റിന്റെ ഗണത്തിലായതിനാല്‍ ചിപ്മാന് കുടാരത്തിലേക്ക് മടങ്ങേണ്ടിവന്നു. സ്ട്രാപ്പിടാതെ ഹെല്‍മെറ്റ് ധരിച്ചതാണ് താരത്തിന് വിനയായത്.

മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ 18.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നേരത്തെ ഡ്വെയിന്‍ ബ്രാവോയുടെ പന്തില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണും ചിപ്മാനെപ്പോലെ പുറത്തായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News