ദുല്‍ഖര്‍ വീണില്ലെങ്കിലെന്താ; പ്രിയയുടെ കണ്ണിറുക്കലില്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം വീണു

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവിലെ മാണിക്യമലരെ എന്ന് തുടങ്ങുന്ന ഗാനം വന്‍ തരംഗമാണ് സോഷ്യല്‍ മീഡിയയിലുയര്‍ത്തിയത്. മലയാളക്കരയിലെന്നല്ല രാജ്യത്തിന്റെ അതിര്‍ത്തികള്‍ പോലും കടന്ന് ഗാനം തരംഗമായിരുന്നു.

അതിനിടയില്‍ ഗാനം ചിലരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നിരുന്നു. എന്നാല്‍ മതമൗലിക വാദികള്‍ ഉയര്‍ത്തുന്ന ഇത്തരം ഭീഷണികളൊന്നും മാണിക്യ മലരിനെ ബാധിച്ചിട്ടില്ല. വിവാദങ്ങളുമായി മതമൗലിക വാദികള്‍ രംഗത്തുണ്ടെങ്കിലും ഗാനത്തിന്റെ പ്രിയം ഏറുകയാണ്.

പ്രിയ വാര്യരുടെ കണ്ണുറുക്കല്‍ അതിര്‍ത്തികള്‍ കടന്ന് മുന്നേറുകയാണ്. അഡാറ് ലവിലെ കണ്ണിറുക്കലില്‍ ദക്ഷിണാഫ്രിക്കന്‍ താരവും വീണിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കിസായിയാണ് പ്രിയയുടെ കണ്ണിറുക്കല്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രിയയുടെ കണ്ണിറുക്കല്‍ അടങ്ങിയ ട്രോള്‍ വീഡിയോ താരം ട്വീറ്റ് ചെയ്തിരിക്കുകയാണ്. പ്രിയയുടെ കണ്ണിറുക്കലിലിനൊപ്പം ലുങ്കിസായിയുടെ ചിരിയും ചേര്‍ത്തുളള ട്രോള്‍ വീഡിയോ ആരാധകരുണ്ടാക്കിയതാണ്.

ഇത് ഏറ്റെടുക്കാന്‍ താരത്തിന് മടിയുണ്ടായില്ല. വാലന്റൈന്‍സ് ഡേ ഡണ്‍ എന്ന തലക്കെട്ടോടെയായിരുന്നു ലുങ്കിസായി വീഡിയോ ട്വീറ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News