ആറുമാസം പ്രായമുള്ള കുഞ്ഞ് മാലിന്യക്കൂമ്പാരത്തില്‍; അവകാശപ്പെട്ടെത്തിയത് നൂറുകണക്കിനു ദമ്പതികള്‍; നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി അജ്ഞാതന്‍ രംഗത്ത്

മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയ പിഞ്ചു കുഞ്ഞിനായെത്തിയത് നൂറുകണക്കിന് ദമ്പതികള്‍. അമ്പരന്ന് അധികൃതര്‍. മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് അവകാശവാദമുന്നയിച്ച് നൂറുകണക്കിന് ദമ്പതികളാണ് എത്തിയത്. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ അധികൃതര്‍ നിയമത്തിന്റെ വഴി തേടുകയാണ്.

കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനായി ചിത്രങ്ങള്‍ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് ശേഷമാണ് കുട്ടിയ്ക്ക് അവകാശവാദമുന്നയിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയത്. മാതാപിതാക്കളെ കണ്ടെത്താന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിച്ചിരുന്നു.

കുഞ്ഞിന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ വെളിപ്പെടുത്തലുമായി എത്തിയ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കുഞ്ഞിന്റെ മാതാപിതാക്കളുടെ സുഹൃത്താണ് താനെന്നും. ഡെറാഡൂണ്‍ സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞെന്നുമാണ് അജ്ഞാതന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കുഞ്ഞിന്റെ ചിത്രം കണ്ട് തിരിച്ചറിഞ്ഞതിനാലാണ് താനിക്കാര്യം അറിയിക്കുന്നതെന്നും അയാള്‍ പറഞ്ഞു.

കുഞ്ഞിന്റെ മാതാപിതാക്കള്‍ തമ്മില്‍ കുഞ്ഞിനെച്ചൊല്ലി സ്ഥിരം വഴക്കിടാറുണ്ടെന്നും കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള സംശയമാണ് വഴക്കിന് അടിസ്ഥാനമെന്നും അയാള്‍ വിശദീകരിച്ചു.

കുഞ്ഞിന്റെ മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ടെലിഫോണ്‍ നമ്പറും അയാള്‍ നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News