ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവ് ഭാരതീയ ദര്‍ശനത്തിന് ചേരുന്നതല്ല: വെങ്കയ്യാ നായിഡു

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവ് ഭാരതീയ ദര്‍ശനത്തിന് ചേര്‍ന്നതല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു. ജാതിയുടെയും മതത്തിന്റെയും പണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രാഷ്ട്രീയമെന്നും അദ്ദേഹം വിമര്‍ശിച്ചു.

മതം രാഷ്ട്രീയത്തിലെക്കും രാഷ്ട്രീയം മതത്തിലെക്കും കടക്കാന്‍ പാടില്ലെന്നും ഉപരാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു. തിരുവനന്തപുരത്ത് ചിത്തിര തിരുനാള്‍ സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവാണ് ഇന്ന് രാജ്യത്ത് ഏറെയും. ഇത് ഭാരതീയ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. ചില രാഷ്ട്രീയ നേതാക്കള്‍ മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നുണ്ട്.

ഒരു പാര്‍ട്ടിക്കും പ്രത്യേകം ഒരു മതത്തിനോ ജാതിക്കോ വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു പറഞ്ഞു. തിരുവനന്തപുരത്ത് ചിത്തിര തിരുനാള്‍ സ്മാരക പ്രഭാഷണത്തിലാണ് രാഷ്ട്രീയത്തിലെ അസമത്വങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.

മാതൃഭാഷയെ അപമാനിക്കുന്നത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്ല്യമാണ്. നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാനും പിന്തുടരാനും നമ്മുക്ക് കഴിയണമെന്നും ഉപരാഷ്ട്രപതി കൂട്ടിചേര്‍ത്തു. രാവിലെ 10.45
ഓടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിചേര്‍ന്നത്. നാളെ കോഴിക്കോട് നടക്കുന്ന 2 പരിപാടികള്‍ക്ക് ശേഷം ഉപരാഷ്ട്രപതി ദില്ലിക്ക് മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News