മഹിളാമോര്‍ച്ച നേതാവിനോട് അപമര്യാദയായി പെരുമാറിയ ഭാരവാഹിക്കെതിരെ നടപടിയില്ല; ബിജെപിയില്‍ രാജിപ്രളയം; തിരിച്ചടിയായത് കുമ്മനത്തിന്; വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രാജിക്ക്

കൊച്ചി: പിറവത്ത് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പിഎച്ച് ഷൈലേഷ് കുമാര്‍ അടക്കം നാല്‍പ്പതിലധികം ഭാരവാഹികള്‍ ബിജെപിയില്‍നിന്ന് രാജിവച്ചു.

പട്ടികജാതി മോര്‍ച്ച പിറവം മണ്ഡലം പ്രസിഡന്റ് കെകെ സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി ജിജി പോണാട്ടേല്‍, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി ജെസ്റ്റിന്‍ ബര്‍ണാഡ് ഡയസ്, ജില്ലാ കമ്മിറ്റി അംഗം സിഎസ് അഭിമന്യു, ബിജെപി മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടിപി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പിഎസ് രാജേഷ് എന്നിവരടക്കം മുളന്തുരുത്തി, ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍, ചോറ്റാനിക്കര, മണീട് പഞ്ചായത്തുകളിലെ ഭാരവാഹികളാണ് രാജിവച്ചത്.

മഹിളാമോര്‍ച്ച നേതാവിനോട് അപമര്യാദയായി പെരുമാറിയ മണ്ഡലം ഭാരവാഹിക്കെതിരെ പരാതി നല്‍കിയെങ്കിലും നേതൃത്വം സംരക്ഷിച്ചതായി രാജിവച്ചവര്‍ പറഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എംഎന്‍ മധുവാണ് സംരക്ഷണം നല്‍കുന്നതെന്ന് ഇവര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുകളിലടക്കം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുകച്ചവടം നടത്തി. ദീര്‍ഘകാലമായി പ്രവര്‍ത്തനരംഗത്ത് ഉണ്ടായിരുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും അവഗണിച്ചു. ഈ കാര്യങ്ങള്‍ ഉന്നയിച്ചെങ്കിലും പരാതിക്കാരെ സംഘടനാരംഗത്തുനിന്ന് ഒതുക്കുന്നതിനാണ് നേതാക്കള്‍ ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന വികാസ്‌യാത്ര ജില്ലയില്‍ പര്യടനം നടത്തുന്ന സമയത്താണ് നേതാക്കള്‍ രാജിവച്ചത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രാജിവയ്ക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News