ആണ്‍വേഷത്തില്‍ ഈ യുവതി വിവാഹം ചെയ്തത് രണ്ടുപേരെ; പിടിയിലായത് സെക്‌സ് ടോയ് ഉപയോഗിച്ചപ്പോള്‍

ഡെറാഡൂണ്‍: ആണ്‍വേഷത്തില്‍ വിവാഹം ചെയ്ത് രണ്ടു യുവതികളെ കബളിപ്പിച്ച 25കാരി ഒടുവില്‍ പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ധംപൂര്‍ സ്വദേശിയായ സ്വീറ്റി സെനാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

ഫേസ്ബുക്കിലൂടെയാണ് സ്വീറ്റി തട്ടിപ്പ് ആരംഭിച്ചത്. കൃഷ്ണ സെന്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങി ആണ്‍വേഷത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് തുടക്കം. ഇതിലൂടെ നിരവധി സ്ത്രീകളുമായി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ചു.

2014ലാണ് ചാറ്റ് ചെയ്ത ഒരു സ്ത്രീയെ കാണാനായി ഹല്‍ദ്വാനിയിലേക്ക് എത്തിയത്. ബിസിനസുകരന്റെ മകനാണെന്നും അലിഗഡ് സ്വദേശിയാണെന്നും പറഞ്ഞ് ആ സ്ത്രീയെ വിവാഹം ചെയ്തു.

രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷമാണ് മറ്റൊരു യുവതിയെ വിവാഹം ചെയ്തത്. ഹല്‍ദ്വാനിയില്‍ വീട് വാടകയ്‌ക്കെടുത്ത സ്വീറ്റി തന്റെ രണ്ടു ഭാര്യമാരെയും അവിടെ താമസിപ്പിച്ചു.

എന്നാല്‍ സ്വീറ്റി പുരുഷനല്ല, സ്ത്രീയാണെന്ന് രണ്ടാം ഭാര്യ തിരിച്ചറിയുകയായിരുന്നു. സെക്‌സ് ടോയ്‌സ് ഉപയോഗിച്ച് ലൈംഗികമായി ബന്ധപ്പെടാന്‍ ശ്രമിച്ചതോടെതാണ് യുവതിക്ക് സംശയം തോന്നിയത്.

വിവരം പുറത്തു പറയാതിരിക്കാന്‍ സ്വീറ്റി യുവതിക്ക് പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കി. എന്നാല്‍ ഇത് നിരസിച്ച യുവതി വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയിലും ഇവര്‍ സ്ത്രീയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News