സെക്‌സ് ഗെയിമിലൂടെ കാമുകനെ 21കാരി കൊലപ്പെടുത്തി; ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി; ജനനേന്ദ്രിയവും തലയും മുറിച്ചുമാറ്റി: മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച സംഭവം ഇങ്ങനെ

ബിഡിഎസ്എം സെക്‌സ് ഗെയിമിലൂടെ കാമുകനെ അതിക്രൂരമായി കൊലപ്പെടുത്തി 21കാരി. അനസ്താഷ്യ ഒഞ്ജിന എന്ന യുവതിയാണ് കാമുകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. റഷ്യയിലാണ് സംഭവം.

പൊലീസുദ്യോഗസ്ഥന്‍ കൂടിയായ കാമുകനെ കൊലപ്പെടുത്തിയ ശേഷം ഒഞ്ജിന ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി. ജനനേന്ദ്രിയവും തലയും കൈവിരലുകളും യുവതി മുറിച്ചുമാറ്റിയെന്നും പൊലീസ് കണ്ടെത്തി.


ശേഷം കുറച്ചു ശരീരഭാഗങ്ങള്‍ ചവറ്റുകുട്ടയിലും വീട്ടിലെ ഫ്രിഡ്ജിലും സൂക്ഷിച്ചു. മറ്റു ചില ശരീരഭാഗങ്ങള്‍ മാംസ വില്‍പനശാലയിലേത് പോലെ വീടിനുള്ളില്‍ തൂക്കിയിടുകയും ചെയ്തു.

യുവാവിനെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ യുവതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരുമെന്ന് തോന്നിയതിനാലാണ് മൃതദേഹം വെട്ടിമുറിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News