കേരള വിസിയുടെ ഏകാധിപത്യത്തില്‍ ഇരകളായവര്‍ നിരവധി; ഗവേഷണം നിര്‍ത്തിപ്പോയത് നൂറിലേറെപ്പേര്‍; മടങ്ങിയവരില്‍ നളിനി നെറ്റോയുടെ മകളും; സ്വയം വിരമിച്ചത് രണ്ട് വനിത ജീവനക്കാര്‍

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല ഇന്നോളം കണ്ട ഏറ്റവും വലിയ ഏകാധിപതിയായ വൈസ് ചാന്‍സിലര്‍ എന്നാണ് പികെ രാധാകൃഷ്ണന്‍ അറിയപെടുന്നത്.

ഡോ. ജെബി വിളനിലത്തിന് ശേഷം വൈസ് ചാന്‍സിലര്‍ കേന്ദ്ര ബിന്ദുവായ നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തെ പറ്റി ഉയര്‍ന്നത്. അദ്ദേഹം വൈസ് ചാന്‍സിലറായ ശേഷം നിരവധി സമരങ്ങളാണ് സര്‍വ്വകലാശാലയില്‍ ഉയര്‍ന്ന് വന്നത്. ഗവേഷകരും അധ്യാപകരും, ജീവനക്കാരും അടക്കം നിരവധി പേരാണ് ഈ കാലയളവിനിടയില്‍ സര്‍വ്വകലാശാലയോട് വിടപറഞ്ഞത്.

ഫയല്‍ വലിച്ചെറിയലാണ് വിസി പികെ രാധാകൃഷ്ണന്റെ പ്രധാന ഇഷ്ടവിനോദമെന്ന് ജീവനക്കാര്‍ അടക്കം പറയുന്നു. അധ്യാപകര്‍ക്ക് പോലും പരിമിതമായ തോതിലാണ് മുറിയിലേക്ക് പ്രവേശനം അനുവദിക്കുക.

IQSE ഡയറക്ടറായിരുന്ന പ്രൊഫസര്‍ ഗബ്രിയല്‍ സൈമണ്‍ തട്ടിലും, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ പ്രധാന സംഘടകനായ ഡോ. സുരേഷ് ജ്ഞാനേശ്വറും വിസിയുടെ അപ്രീതിക്ക് വിധേയമായതിന്റെ പേരില്‍ സ്വന്തം സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് പോയവരാണ്.

ഗവേഷക മേഖലയിലെ പ്രശ്‌നങ്ങള്‍ പറയാന്‍ വിസിയെ കണ്ട് നേരില്‍ പറയാനെത്തിയ നാല് ഗവേഷകരെ ഒരു മാസമാണ് സസ്‌പെന്‍ഡ് ചെയ്തത് അന്തരീക്ഷത്തില്‍ നിര്‍ത്തിയത്.

സെക്ഷന്‍ പുനക്രമീകരിക്കുന്നതിലെ അശാസ്ത്രീയെ പറ്റി പരാതി പറയാന്‍ എത്തിയ ജീവനക്കാരുടെ സംഘടന പ്രതിനിധികളായ അനില്‍, ബിജു, രാജന്‍ എന്നിവരുടെ പേരില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപെടുത്തിയതിന് വിസി നേരിട്ടാണ് പോലീസില്‍ പരാതി നല്‍കിയത്.

നിരവധി വനിതാ ജീവനക്കാരാണ് വിസിയുടെ മുറിയില്‍ നിന്ന് കരഞ്ഞ് കൊണ്ട് ഇറങ്ങിപോകേണ്ടി വന്നിട്ടുളളത്. സര്‍വ്വകലാശാലയിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍മാരിയിരുന്ന ലക്ഷ്മിയും, രമാ നായരും ഏട്ട് വര്‍ഷം സര്‍വ്വീസ് ബാക്കിയുള്ളപ്പോഴാണ് വിസിയുമായി ഒത്തുപോകാന്‍ ക!ഴിയാത്തതിന്റെ പേരില്‍ സ്വയം വിരമിച്ചത്.

കെട്ടിടത്തിന്റെ ജനല്‍ പാളി പൊളിഞ്ഞ് ഒരു വനിതാ ജീവനക്കാരിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പരാതി പറയാനായി എത്തിയ വനിത ജീവനക്കാരികളും വിസിയുടെ നാക്കിന്റെ ചൂടറിഞ്ഞു.

പ്ലാനിംഗ് ഡയറക്ടറായ മിനി ഡിജോ കാപ്പനെ നിരവധി തവണയാണ് വിസി പരസ്യമായി അധിക്ഷേപിച്ചിട്ടുളളത്. യൂണിവേഴ്‌സിറ്റിയുടെ എഞ്ചീനിയര്‍ നിരന്തരമായി കരഞ്ഞ് കലങ്ങിയ കണ്ണുമായി ഇറങ്ങി പോകുന്നത് നിത്യകാഴ്ച്ചയാണെന്ന് ജീവനക്കാര്‍ സാക്ഷ്യപെടുത്തുന്നു.

വൈസ് ചാന്‍സിലറുടെ അഭിമുഖം പ്രസിദ്ധീകരിച്ച ഒരു വാരികയുമായി വന്ന അധ്യാപകനെ സര്‍വ്വകലാശാല ലൈബ്രറിയിക്ക് കടത്തിവിട്ടില്ലെന്ന പേരില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ് വിസി സ്ഥലം മാറ്റിയത്. വൈസ് ചാന്‍സിലര്‍ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് അക്കാദമിക്ക് സമൂഹത്തില്‍ നിന്ന് ഉയരുന്നത്.

സിന്‍ഡിക്കേറ്റ് അംഗങ്ങളോട് യോഗത്തില്‍ വെച്ച് വിസി സംസാരിക്കുന്ന ഭാഷയെ ചൊല്ലി നിരവധി ഏറ്റുമുട്ടലുകളാണ് നടന്നിട്ടുളളത്. കേരളാ വിസിയെ ഹിറ്റ്‌ലറോട് ഉപമിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബ്‌ളാക്ക് സ്പിംഗ് എന്ന പേരില്‍ ഒരു മാസം നീണ്ട് നിന്ന സമരം നടത്തേണ്ടതായി വന്നു.

റെഗുലേഷന്‍ നടപ്പിലാക്കുന്നതിലെ വിസിയുടെ ദുശാഠ്യം മൂലം സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റൊയുടെ മകള്‍ അടക്കം 100 ലേറെ ഗവേഷകര്‍ക്ക് ഗവേഷണം തന്നെ ഉപേക്ഷിക്കേണ്ടതായി വന്നു.

ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പീഢന പര്‍വ്വങ്ങളുടെ നീണ്ടകഥയാണ് സര്‍വ്വകലാശാലയുടെ തൂണുകള്‍ക്ക് പോലും പറയാനുളളത്. പുതിയ വിസിയുടെ വരവിനായി പ്രതീക്ഷയോടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കമുളള അക്കാദമിക്ക് ലോകം കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News