പത്തനംതിട്ടയില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപ്പിടിച്ചു; രണ്ടു മരണം

പത്തനംതിട്ട ഇരവിപേരൂരില്‍ പടക്കപ്പുരക്ക് തീപിടിച്ച് കരിമരുന്ന്  രണ്ടു  മരണം. ഏഴ് പേര്‍ക്ക്
പരിക്കുപറ്റി, ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആഘോഷങ്ങളുടെ
ഭാഗമായി വെടിവഴിപാട് നടത്താന്‍ സജ്ജമാക്കിയ കരിമരുന്നാണ് പൊട്ടിത്തെറിച്ചത്. കരിമരുന്ന് പ്രയോഗം നടത്തുന്നതിന് സംഘാടകര്‍ അനുമതി തേടിയിരുന്നില്ലെന്ന് സംഭവസ്ഥലത്തെത്തിയ എ ഡി എം വ്യക്തമാക്കി.

രാവിലെ 9.40 ഓടെയാണ് അപകടം നടന്നത്. ഉഗ്ര ശബ്ദത്തോടെ ഉണ്ടായ സ്ഫോടനത്തില്‍ കരിമരുന്ന് തൊഴിലാളി കാര്‍ത്തികപ്പള്ളി സ്വദേശി ദുര്‍ഗ്ഗാദാസ് തല്‍ക്ഷണം മരിച്ചു. ലീലമണി, അഭിജിത്ത്, പ്രദീപ്, വിജയകുമാരി, സ്വര്‍ണ്ണമ്മ, തേജസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉള്ള രണ്ട്പേരുടെ നിലയും ഗുരുതരമാണ്. വെടിവഴിപാട് നടത്തുന്നതിനായാണ് കരിമരുന്ന് സൂക്ഷിച്ചിരുന്നത്. നാളെ വൈകീട്ട് ചൈനീസ് പടക്കങ്ങള്‍ ഉപയോഗിച്ചുള്ള വെടിക്കെട്ടും ഒരുക്കിയിരുന്നു. എന്നാല്‍ ഇതിന് സംഘാടകര്‍ അനുമതി തേടിയിരുന്നില്ലെന്ന്എ ഡി എം വ്യക്തമാക്കി

പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആചാര്യന്‍ പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് ആയിരക്കണക്കിന് പേരാണ് സഭാ ആസ്ഥാനത്ത് ഉണ്ടായിരുന്നത്.
എന്നാല്‍ കരിമരുന്ന് സൂക്ഷിച്ചിരുന്ന സ്ഥലത്ത് ആള്‍തിരക്കില്ലാതിരുന്നതിനാല്‍ ദുരന്തത്തിന്റെ വ്യപ്തി
വര്‍ദ്ധിപ്ച്ചില്ല. സംഭവത്തില്‍ കരിമരുന്ന് കരാറുകാരന്‍ സുനിലിനെതിരെ കേസെടുക്കുമെന്ന് തിരുവല്ല സി ഐ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here