ബിജെപിയുടെ അവകാശവാദങ്ങള്‍ പൊളിയുന്നു; നീരവ് മോദിക്ക് വഴിവിട്ട് സഹായം നല്‍കിയത് മോദി സര്‍ക്കാര്‍; സിബിഐ റിപ്പോര്‍ട്ട് പുറത്ത്

നീരവ് മോദി കൂടുതല്‍ തട്ടിപ്പും നടത്തിയത് ബിജെപി ഭരണത്തിലെന്ന് സിബിഐ റിപ്പോര്‍ട്ട്. 2017-18 കാലയളവില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സമ്മതപത്രം ഉപയോഗിച്ച് മെഹുല്‍ ചൗക്‌സി വായ്പ എടുത്തത് 4,886 കേടി രൂപ. 2017ല്‍ നീരവ് 280 കോടി രൂപയാണ് വായ്പ എടുത്തത്.

നീരവിന്റെ വിവിധ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന തുടരുന്നു. പാട്‌നയിലെ ഗീതാജ്ഞലി ഷോറൂമില്‍ നടത്തിയ പരിശോധനയില്‍ 2 കോടിയുടെ വജ്രാഭരണങ്ങള്‍ പിടിച്ചെടുത്തു.അതേ സമയം പഞ്ചാബ് നാഷണൽ ബാങ്ക് മുൻ ഡെപ്യൂട്ടി മാനേജർ ഗോകുൽ നാഥ് ഷെട്ടിയെ സിബിഐ അറസ്റ്റ് ചെയ്തു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് നടന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നും,തട്ടിപ്പ് പുറത്ത് കൊണ്ട് വരാന്‍ കഴിഞ്ഞത് മോദി സര്‍ക്കാരിന്റെ ജാത്രയാണ് എന്നുമാണ് ബിജെപിയുടെ അവകാശവാദം. എന്നാല്‍ ബിജെപി ഭരണത്തിലാണ് കൂടുതല്‍ തട്ടിപ്പ് നടന്നതെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സമ്മതപത്രമുപയോഗിച്ച് 2017-18 കാലയളവില്‍ നീരവിന്റെ അമ്മാവന്‍ മെഹുല്‍ ചൗക്‌സി വിവധ ബാങ്കുകളില്‍ നിന്നു വായ്പ എടുത്തത് 4886.72 കോടി രൂപ.

2017ല്‍ നീരവ് മോദി പഞ്ചാബ് ബാങ്കിന്റെ 8 സമ്മതപത്രം ഉപയോഗിച്ച് 280 കോടി രൂപയും വായ്പയെടുത്തു. മൊത്തം 6498 കോടി രൂപയാണ് രണ്ട് വര്‍ഷത്തിനിടയില്‍ ഇവര്‍കൈപ്പറ്റിയത്.പ്രധാനമന്ത്രിയുടെ ഓഫീസിന് നീരവ് മോദിക്കെതിരെ നിരവധി പരാതികള്‍ നല്‍കിയ ശേഷവും 2017- 18 കാലയളവില്‍ സമ്മതപത്രം പുതുക്കി നല്‍കുകയും, പുതിയ സമ്മതപത്രങ്ങള്‍ നല്‍കുകയും ചെയ്തു.

നീരവ് മോദിയുടെ വിവിധ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്‍ഡ് ഡയറക്ടറേറ്റിന്റെ പരിശോധന നടന്നുവരികയാണ്. പാറ്റ്‌നയിലുള്ള ഗീതാജ്ഞലി ഷോറൂമില്‍ നിന്നും 2 കോടിയുടെ വജ്രാഭരണങ്ങള്‍ പിടിച്ചെടുത്തു. 7000 കോടിയോളം രൂപയുടെ സ്വത്തുക്കളാണ് ഇതുവരെ പിടിച്ചെടുത്തത്. നീരവിനും, മെഹുല്‍ ചൗക്‌സിക്കുമെതിരെ പുതിയ രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ എന്‍ഫോഴ്‌സ്‌മെന്‍ഡ് ഡയറക്ടറേറ്റ് ചെയ്തു.

അതേ സമയം ഇരുവരും ന്യൂയോര്‍ക്കില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നെങ്കിലും, നീരവ് മോദിയും, മെഹുല്‍ ചൗക്‌സിയും എവിടെയാണെന്ന വിവരം ഇല്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here