ഗൗരിയുടെ മരണം; പ്രിന്‍സിപാളിനെ പ്രതി ചേര്‍ക്കണമെന്ന പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമേ കുറ്റപത്രം സമര്‍പ്പിക്കൂ

കൊല്ലം: ഗൗരി നേഘാ കേസില്‍ കുറ്റപത്രം നല്‍കുന്നതിനു മുമ്പ് പ്രിന്‍സിപാളിനെ പ്രതി ചേര്‍ക്കണമെന്ന പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയെ കുറ്റപത്രം സമര്‍പ്പിക്കൂ എന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഡോക്ടര്‍ ശ്രീനിവാസ് പീപ്പിള്‍ ടിവിയോടു പറഞ്ഞു.

പ്രിന്‍സിപാളിനെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപെട്ട് ഗൗരിയുടെ രക്ഷിതാക്കള്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

അതേസമയം, ട്രിനിറ്റി ലൈസിയം സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ മറുപടിക്ക് കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ചുട്ട മറുപടി നല്‍കി. സ്‌കൂള്‍ മാനേജ്‌മെന്റ് നിയമ നപടികളെ വര്‍ഗീയമായി കണ്ടത് ശരിയായില്ലെന്ന് കൊല്ലം ഡിഡി കെ.എസ് ശ്രീകലയുടെ പുതിയ നോട്ടീസില്‍ പറയുന്നു.

കുറ്റപത്രം നല്‍കും മുമ്പ് പ്രിന്‍സിപാളിനേയും പ്രതി ചേര്‍ക്കണമെന്ന് ഗൗരിയുടെ രക്ഷിതാക്കള്‍ ശക്തമായി ആവശ്യം ഉന്നയികുന്ന പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പ്രസന്നന്റെയും ഷാലിയുടേയും ആവശ്യങളും സംശയങ്ങളും നേരില്‍ കേട്ടത്.

ഇവരുടെ പരാതിയില്‍ പോലീസ് അന്വേഷണം അവസാന ഘട്ടത്തിലാണ് സ്‌കൂളിലെ ജീവനകാരില്‍ ചിലരെ വീണ്ടും ചോദ്യം ചെയ്യുകയും സിസിറ്റിവി ദൃശ്യങ്ങള്‍ പുനര്‍പരിശോധന നടത്തുകയും ചെയ്തു.

പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് പഴുതുകള്‍ അടച്ചുള്ള കുറ്റപത്രമാണ് തയാറാകുന്നതെന്നും പ്രിന്‍സിപാള്‍ ക്രിമിനല്‍ വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിവ് ലഭിച്ചാല്‍ കുറ്റപത്രത്തില്‍ ഉള്‍പെടുത്തുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

തങ്ങളുടെ പരാതിയില്‍ നപടി ഉണ്ടായില്ലെങ്കില്‍ നിയമ നപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രസന്നന്‍ പറഞ്ഞു.

പ്രിന്‍സിപാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടിട്ടും നപടി സ്വീകരിക്കാതെ വിദ്ധ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികളെ തെറ്റായും വര്‍ഗ്ഗീയപരമായും വ്യാഖ്യാനിക്കുന്ന നപടി ശരിയല്ലെന്ന് ഡിഡി കെ.എസ് ശ്രീകല സ്‌കൂള്‍ മാനേജ് മെന്റിന് നല്‍കിയ നോട്ടീസില്‍ ചൂണ്ടികാട്ടി.

കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷണം കായികവും കലാപരമായും സാംസ്‌കാരികവുമായ കഴിവുകളെ പ്രോത്സാഹിപിക്കല്‍ മൂല്യബോധമുള്ള തലമുറയെ വളര്‍ത്തിയെടുക്കല്‍ തുടങ്ങിയ ആദര്‍ശങ്ങളെ മുറുകെ പിടിച്ചുകൊണ്ടാണ് വിദ്ധ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിക്കുന്നത്.

സിബിഎസ്ഇ ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുമ്പോള്‍ സ്‌കൂളുകള്‍ ഇത് പാലിക്കുന്നുണ്ടൊ എന്ന് പരിശോധിക്കുമെന്നും ഡിഡി മുന്നറിയിപ്പു നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News