കേരളത്തിന്‍റെ സ്വന്തം മഞ്ഞപ്പട ജീവന്‍മരണ പോരാട്ടത്തിനിറങ്ങുന്നു; പക്ഷെ പ്രശ്നങ്ങള്‍ ഗുരതരമാണ്

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിര്‍ണായക മത്സരത്തിന് ബൂട്ടുകെട്ടുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവരുടെ തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിനു ജയിച്ചേ തീരൂ. ജയിച്ചില്ലെങ്കില്‍ നിലവിലെ രണ്ടാംസ്ഥാനക്കാര്‍ പ്ലേ ഓഫ് കാണാതെ പുറത്താകും.

ജയിച്ചാലും ജംഷെഡ്പുര്‍ എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി എന്നീ ടീമുകളുടെ ഇനിയുള്ള കളികളിലെ ഫലമനുസരിച്ചാകും ബ്ലാസ്റ്റേഴ്‌സ് അവസാന നാലിലെത്തുന്നതില്‍ തീരുമാനമാകുക. ഇന്നത്തെ ജയം അതിലേക്ക് ഒരു വിദൂരസാധ്യത മാത്രമാകും. തോല്‍വി എല്ലാ സാധ്യതയും അടയ്ക്കുകയും ചെയ്യും.

പതിനഞ്ച് കളിയില്‍ 21 പോയിന്റുമായി അഞ്ചാംപടിയില്‍ തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്. അത്രതന്നെ കളിയില്‍ 11 പോയിന്റാണ് വടക്കുകിഴക്കന്മാര്‍ക്ക്. അവര്‍ പട്ടികയില്‍ ഒമ്പതാമതാണ്. ഒന്നാംപടിയില്‍ ബംഗളൂരു മാത്രമാണ് പ്ലേ ഓഫിന് ഉറപ്പിച്ചത്.

എഫ്‌സി പുണെ സിറ്റി, ചെന്നൈന്‍ എഫ്‌സി എന്നിവര്‍ യോഗ്യതയുടെ പടിവാതിക്കലാണ്. ശേഷിക്കുന്ന ഒരു സ്ഥാനത്തേക്കുവേണ്ടി ജംഷെഡ്പുരും ഗോവയുമാണ് മുന്നില്‍. ബ്ലാസ്റ്റേഴ്‌സിന് സാധ്യത ഇവര്‍ക്കുശേഷം മാത്രമാണ്.

ജംഷെഡ്പുരും ബ്ലാസ്റ്റേഴ്‌സും 15 മത്സരം കളിച്ചുകഴിഞ്ഞു. ഗോവയും മുംബൈയും 14ഉം കളി പൂര്‍ത്തിയാക്കി. കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയുള്ള മൂന്നു കളിയും ജയിച്ചാല്‍ 30 പോയിന്റാകും സമ്പാദ്യം. രണ്ടു കളിയെങ്കിലും ജയിച്ചാല്‍ ജംഷെഡ്പുരിന് 31ഉം.ഗോവയ്ക്കും പോയിന്റിന്റെ കാര്യത്തില്‍ മുന്‍തൂക്കമുണ്ട്. മുംബൈക്ക് എല്ലാ കളിയും ജയിച്ചാലും 29 പോയിന്റ് മാത്രമാണ് നേടാനാകുക.

വടക്കുകിഴക്കന്മാര്‍ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് ജയസാധ്യതയുണ്ട്. 10ാംപടിക്കാരായ ഡല്‍ഹിയോട് തോറ്റ ക്ഷീണത്തിലാണ് നോര്‍ത്ത് ഈസ്റ്റുകാര്‍. മുന്നേറ്റക്കാരന്‍ മാഴ്‌സീന്യോക്കും ഡിഡിക്കയ്ക്കും പരിക്കേറ്റത് അവര്‍ക്ക് തിരിച്ചടിയാണ്.

പുണെയോട് സ്വന്തമാക്കിയ 21ന്റെ ജയം ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷയായിരുന്നു. എന്നാല്‍ എടികെയോട് സമനില വഴങ്ങിയത് തിരിച്ചടിയായി. സന്ദേശ് ജിങ്കന്റെയും ഇയാന്‍ ഹ്യൂമിന്റെയും അഭാവം കളത്തില്‍ നിഴലിച്ചു. ഇന്ന് ജിങ്കന്‍ തിരിച്ചെത്തും. പക്ഷേ പ്രതീക്ഷകള്‍ അപ്പോഴും അത്ര തിളക്കമുള്ളതല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News