നാളെ ഉച്ചവരെ സിപിഐഎം ഹര്‍ത്താല്‍

ആലപ്പു‍ഴ ജില്ലയിലെ നഗരപ്രദേശത്ത് നാളെ ഉച്ചവരെ സിപിഐഎം ഹര്‍ത്താല്‍. പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെ കെ എസ് യു കോണ്‍ഗ്രസ് ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

KSU വിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന പ്രകടനത്തിലാണ് വ്യാപകമായ് അക്രമം നടന്നത് പ്രകടനത്തിനിടയിൽ cpm ന്റ കൊടിമരങ്ങളും ബാനറുകളും നശിപ്പിച്ചു . cpm സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ് ആലപ്പുഴയിൽ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങൾ നശിപ്പിച്ചു കൂടാതെ ബോട്ട് ജെട്ടിക്ക് സമീപമുള്ള ചെത്ത് തൊഴിലാളി ഓഫീസിലേക്ക് പ്രവർത്തകർ കല്ലെറിഞ്ഞു.പ്രകടനത്തിനിടയിൽപ്പെട്ട ഓട്ടോറിക്ഷ KSU പ്രവർത്തകർ തല്ലിതകർത്തു.

യാതൊരു പ്രകോപനവും ഇല്ലാതെയാണ് KSU പ്രവർത്തകർ നഗരത്തിൽ ഭീതി വിതച്ച് അഴിഞ്ഞാട്ടം നടത്തിയത് .cpm നെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഉച്ചവരെ അലപ്പുഴ നഗരത്തിൽ cpm ഹർത്താലിനു ആഹ്വാനം ചെയ്തു. – KSU പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടയിൽ പോലീസിനു നേരെ കല്ലേറ് നടന്നു. കല്ലേറിൽ 2 പോലീസുകാർക്ക് പരുകേറ്റ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here