ജീവന്‍മരണ പോരാട്ടത്തില്‍ കളം പിടിച്ച് കൊമ്പന്‍മാര്‍; വെസ്റ്റ്ബ്രോണ്‍ മഞ്ഞപ്പടയ്ക്കായി വലകുലുക്കി

സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേ‍ഴ്സ് ഗംഭീര കളി പുറത്തെടുക്കുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവരുടെ മൈതാനത്ത് മഞ്ഞപ്പട കുതിക്കുകയാണ്.

മത്സരത്തിന്‍റെ 28 ാം മിനിട്ടില്‍ സൂപ്പര്‍താരം വെസ്റ്റ് ബ്രോണ്‍ ബ്ലാസ്റ്റേ‍ഴ്സിന് നിര്‍ണായകമായ മേല്‍ക്കൈ നല്‍കി. ഐ എസ് എല്ലിലെ കന്നിഗോളാണ് വെസ്റ്റ് ബ്രോണ്‍ സ്വന്തമാക്കിയത്.

ഇന്നത്തെ മത്സരം സമനിലയിലോ പരാജയത്തിലോ കലാശിച്ചാല്‍ ബ്ലാസ്റ്റേ‍ഴ്സിന്‍റെ സെമി സാധ്യതകള്‍ അവസാനിക്കും. പതിനഞ്ച് കളിയില്‍ 21 പോയിന്റുമായി അഞ്ചാംപടിയില്‍ തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News