അത്ഭുതങ്ങള്‍ ഒളിപ്പിച്ച് വെച്ച മമ്മൂട്ടിയുടെ പരോള്‍

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം പരോളിന്‍റെ ഫസ്റ്റ് ലുക്ക്പോസ്റ്റർ പുറത്തിറങ്ങി. ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇനിയയാണ് മെഗാസ്റ്റാറിന്‍റെ നായികയായിയെത്തുന്നത്

മമ്മൂക്കയുടെ സഹോദരിയായി മിയയും ഈ ചിത്രത്തില്‍ എത്തുന്നുണ്ട്. അജിത് പൂജപ്പുര തിരക്കഥ ഒരുക്കുന്ന ഈ ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ജയില്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

ചിത്രത്തില്‍ ഒരു ജയില്‍തടവുകാരന്‍റെ കഥാപാത്രമായി താരം നില്‍ക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കുനടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്.ലാലു അലക്സ്, സൂധീര്‍ കരമന അശ്വിന്‍ കുമാര്‍, കലാശാല ബാബു, ഇര്‍ഷാദ്,കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപ്രാത്രങ്ങളെ അവതരിപ്പിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here