നിലയ്ക്കാത്ത പ്രതിരോധവും പ്രതിഷേധവുമുയര്‍ത്തുന്ന എസ്എഫ്ഐ മാത്രമാണ് രാജ്യത്തിന്‍റെ പ്രതീക്ഷ; പ്രകാശ് രാജ്

ഇന്ത്യൻ ജനാധിപത്യത്തിൽ ചോദ്യം ചോദിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്ന വിദ്യാർഥികളാണ് രാജ്യത്തിൻറെ പ്രതീക്ഷയെന്നു നടൻ പ്രകാശ് രാജ് . ബംഗളുരുവിൽ എസ്എഫ്ഐ അഖിലേന്ത്യ വർഗീയ വിരുദ്ധ കൺവെന്ഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

തന്റെ ഹൃദയത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് പറഞ്ഞു പ്രസംഗം തുടങ്ങിയ പ്രകാശ് രാജിനെ നിലക്കാത്ത ഹർഷാരവത്തോടെയാണ് വിദ്യാർഥികൾ വരവേറ്റത് . ഇന്ന് ഭരണവർഗത്തിനെതിരെ ചോദ്യം ചോദിക്കുന്നവർ രാജ്യദ്രോഹികളായി മാറുകയാണ് . അങ്ങനെയെങ്കിൽ ശബ്ദമുയർത്തുന്ന രാജ്യദ്രോഹികളാണ് ഈ രാജ്യത്ത് ഭൂരിപക്ഷമെന്നു അവർ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു .

സ്‌കൂൾ പഠനകാലത്ത് തന്നോട് ആരും മതം ചോദിച്ചിരുന്നില്ല ,വായിച്ച പുസ്തകങ്ങളും നാടകങ്ങളും കവിതകളും എഴുതിയവരുടെ ജാതി ആരും പരസ്പരം ചോദിച്ചില്ല . എന്നാൽ ഇന്ത്യ മാറുകയാണ് . ചില വർഗീയ ശക്തികൾ നമ്മുടെ രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കകയാണെന്നു പറഞ്ഞ പ്രകാശ് രാജ് രാജ്യത്തിൻറെ ഭരണഘടന പോലും അവരുടെ ഭീഷണിയുടെ നിഴലിലാണെന്നും ഓർമിപ്പിച്ചു .

മതത്തിന്റെ സത്വത്തിനപ്പുറം മനുഷ്യത്വമാണ് സമൂഹത്തിനു ആവശ്യം .ഈ രാജ്യത്ത് വർഗീയ ശക്തികൾക്ക് ആയുസില്ല , അവരെ ജനം തൂത്തെറിയുക തന്നെ ചെയ്യും . ജനാധിപത്യം ജനങ്ങൾക്ക് കൂടുതൽ പങ്കാളിത്തമുള്ളതായി മാറണമെന്ന് പറഞ്ഞ പ്രകാശ്രാജ് അനീതിക്കെതിരെ പ്രതിഷേധിക്കാൻ ലക്ഷക്കണക്കിനാളുകൾ ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു .

ചോദ്യം ചോദിക്കാനുള്ള അവകാശമുള്ള ജനാധിപത്യമാണ് നമുക്കാവശ്യം .അത് നിഷേധിക്കുന്നവർക്കെതിരെ പോരാടാൻ വിദ്യാർഥികൾ മുന്നോട്ടുവരണമെന്നും പ്രകാശ് രാജ് പറഞ്ഞു.

കൺവെന്ഷനിൽ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് വി പി സാനു അധ്യക്ഷത വഹിച്ചു . റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി ഗോപാൽ ഗൗഡ മുഖ്യപ്രഭാഷണം നടത്തി .

എസ്എഫ്ഐ ജനറൽ സെക്രട്ടറി ബിക്രം സിങ് വർഗീയ വിരുദ്ധ പ്രമേയം കൺവെന്ഷനിൽ അവതരിപ്പിച്ചു . വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് എസ്എഫ്ഐ പ്രവർത്തകർ കൺവെന്ഷനിൽ പങ്കെടുത്തു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News