അനിശ്ചിതകാല ബസ് സമരം: സ്വകാര്യ ബസ് ഓണേഴ്‌സുമായി ചര്‍ച്ച ഇന്ന്

നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമസ്ഥരുമായി ഗതാഗത മന്ത്രി ഇന്ന് ചര്‍ച്ച നടത്തും .വൈകിട്ട് നാല് മണിക്ക് കോഴിക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ചര്‍ച്ച നടക്കുക. ഇനിയും ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണം എന്ന ബസ് ഉടമസ്ഥരുടെ ആവശ്യം അംഗീകരിക്കാന്‍ ആവില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ചര്‍ച്ച നടക്കുന്നത്

ഇന്ന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമസ്ഥരുമായി ചര്‍ച്ച നടത്തുന്നത് ഔദ്യോഗിക ചര്‍ച്ചയല്ല മറിച്ച് ബസ് ഉടമസ്ഥര്‍ക്ക് കൂടികാഴ്ച്ചക്ക് സമയം അനുവിച്ചതാണെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയരുന്നു.

നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് വെളളിയാഴ്ച്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് ഒപ്പറേറ്റന്‍മാര്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ബസ് ഉടമസ്ഥഛരുമായി കൂടികാഴ്ച്ച നടത്തുന്നത് .ഇനിയും ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണം എന്ന ബസ് ഉടമസ്ഥരുടെ ആവശ്യം അംഗീകരിക്കാന്‍ ആവില്ലെന്നു, ജനഹിതം കൂടി പരിഗണിച്ച് മാത്രമേ സര്‍ക്കാരിന് തീരുമാനം എടുക്കാനാവു എന്നും ശശീന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു

അനിശ്ചിതകാല പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സമരത്തെ നേരിടാന്‍ കെഎസ്ആര്‍ടിസി പ്രത്യേകം സര്‍വ്വീസുകള്‍ നടത്തുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ പലഭാഗത്തും ഗതാഗത പ്രശ്‌നങ്ങള്‍ രൂക്ഷമാണ് . മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നും, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ അനുപാതികമായ വര്‍ദ്ധനവ് വേണമെന്നുമാണ് ഉടമകളുടെ ആവശ്യം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News