‘പോയി തൂങ്ങി മരിക്ക്’; ക്രൂര വാക്കുകള്‍ കേട്ട് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; പ്രതിയെ കണ്ടെത്തിയത് ഇങ്ങനെ

യുവതി വീട്ടിനുളളില്‍ തൂങ്ങിമരിച്ച സംഭവം. പ്രതിയുടെ തന്നെ ഫോണില്‍ റിക്കോര്‍ഡായ സംഭാഷണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിയെ പിടികൂടി. കുട്ടമ്പേരൂര്‍ കരിയില്‍ വന്ദനയുടെ മരണവുമായി ബന്ധപ്പെട്ടാണ് കരിയില്‍ കളത്തില്‍ എസ്.സുരേഷ്‌കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നാട്ടില്‍ നടന്ന ഉത്സവത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ മാതാപിതാക്കളാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പൊലീസ് ചോദ്യം ചെയ്തത്.

ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയോട് മരിക്കാനായി ആവശ്യപ്പെടുന്ന വോയ്‌സ് റിക്കോര്‍ഡിങ്ങ് ലഭിച്ചത്. ഇയാള്‍ നിരവധിത്തവണ പെണ്‍കുട്ടിയെ വിളിച്ച് സംസാരിച്ചതിന്ററെ വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊലപാതകശ്രമം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here