ഒടുവില്‍ സൈനബയ്ക്ക് നീതി

ഏഴുവയസ്സുകാരിയായ കുരുന്നിനോട് അറും ക്രൂരത ചെയ്ത പാക്കിസ്ഥാന്‍ സ്വദേശിക്ക് നാല് വധശിക്ഷ. ഏഴുവയസുകാരിയായ സൈനബ അന്‍സാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി കസൂര്‍ സ്വദേശി ഇമ്രാന്‍ അലിയെ കോടതി നാല് വധശിക്ഷയ്ക്ക് വിധിച്ചത്. ചവറുകൂനയില്‍നിന്നാണ് ഏഴുവയസുകാരിയായ സൈനബ അന്‍സാരിയുടെ മൃതദേഹം കണ്ടെത്തിയത്.

വധശിക്ഷയ്ക്കൊപ്പം ജീവപര്യന്തം തടവിനും ഏഴ് വര്‍ഷത്തെ തടവിനും കോടതി വിധിച്ചു. 32 ലക്ഷം പിഴയും കോടതി ചുമത്തി. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ നേരത്തെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News