‘ഇവ ബ്രൗണ്‍’ കാലം കാത്തു വെച്ച പ്രണയം

ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഒരു വ്യക്തിയുടെ ഭാര്യയാണ് ഇവാ ബ്രൗണ്‍. ലോകം കണ്ട ഏറ്റവും വലി സ്വേഛാധിപതി സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ ഭാര്യ. ക്രൂരനായ ഹിറ്റ്ലറുടെ ഹൃദയം കവരാന്‍ ഇവാ ബ്രൗണ്‍ ആരംഭിക്കുമ്പോള്‍ അവള്‍ ഒരാളല്ല ഹിറ്റ്ലറുടെ ജീവിതത്തിലെ പെണ്ണ്. അത് വരെ ഉണ്ടായിരുന്നവരില്‍ ഒരാള്‍ മാത്രമായിരുന്നു ഇവ. ഹിറ്റ്ലറുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് ഇവക്ക് കുറച്ചധികം ബുദ്ധിമുട്ടേണ്ടി വന്നു.

40 വയസ്സുകാരനായ ഹിറ്റ്ലറെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ഇവക്ക് പ്രായം 17 വയസ്സ് മാത്രം. 1930കളുടെ ആദ്യ പാദ കാലഘട്ടമായിരുന്നു അത്. ഹിറ്റ്ലറെന്ന മനുഷ്യന്റെ അധികാരത്തിലേക്കുള്ള സ്ഥാനാരോഹണത്തിന്റെ ആദ്യ നാളുകളായിരുന്നു അത്. ഈ സമയമാണ് ഇവയുടേയും ഹിറ്റ്ലറുടേയും ആദ്യമായി കാണുന്നത്. ഹിറ്റ്ലറുടെ ക്യാമറാമാന്‍ ഹെയ്‌നി റിച്ച് ഹോഫ്മാന്‍ എന്നയാളുടെ സഹായിയായി ഇവ് ജോലി നോക്കുന്ന കാലം, ഏകാധിപതിയായ ഹിറ്റ്ലറെ ഇവ കാണുന്നത് ഹെയ്‌നിറിച്ചിന്റെ ഓഫീസില്‍ വെച്ചാണ്.

അധികം വൈകാതെ പ്രായങ്ങള്‍ തമ്മിലുള്ള അന്തരം കേവലം അക്കങ്ങളായി മാറി. അവര്‍ ഇരുവരും തമ്മില്‍ ആകൃഷ്ടരാവാന്‍ അധിക സമയം വേണ്ടി വന്നില്ല. എന്നാല്‍ ഇവയ്ക്കറിയാത്ത മറ്റൊരു കാര്യം ഉണ്ട്. ഇതേ സമയം തന്നെ തന്റെ മരുമകളായ ജെലി റൗബുളുമായി ഹിറ്റ്ലര്‍ ജീവിക്കുകയായിരുന്നു. എന്നാല്‍ ആ ജീവിതം അധികം നീണ്ടു പോയില്ല. ദുരൂഹമായ ഒരു സാഹജര്യത്തില്‍ ജെലി മരണപ്പെട്ടു. ജെലിയുടെ മരണത്തോടെ മാനസികമായി തകര്‍ന്ന ഹിറ്റ്ലറെ ഇവ തിരിച്ച് കൊണ്ടു വരാനുള്ള ശ്രമം ആരംഭിച്ചു.

അതിനായി ഹിറ്റ്ലര്‍ക്ക് പിന്നിലെ സഹായിയായി ഇവ നിലകൊണ്ടു. എന്നാല്‍ ഉറങ്ങുമ്പോള്‍ പോലും ശ്രദ്ധാലുവായ ഹിറ്റ്ലര്‍ തന്റെ ചാരന്മാര്‍ വഴി ഇവയെ കുറിച്ച് അന്വേഷിച്ചു. ഇവക്ക് ചാര സംഘടനകളുമായി ബന്ധമൊന്നും ഇല്ല എന്ന് ബോധ്യപ്പെട്ടതിനു ശേഷമാണ് ഹിറ്റ്ലര്‍ ഇവക്ക് സ്വന്തം കാര്യങ്ങളിലേക്ക് അനുമതി നല്‍കിയത്. ഔദ്യോഗികമായി റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമാണു ഇവക്കൊപ്പമുള്ള ഹിറ്റ്ലറുടെ ബന്ധം ആരംഭിച്ചത്. എന്നാല്‍ ഹിറ്റ്ലര്‍ ഒരിക്കലും ഇവക്ക് ഒരു ജീവിതം കൊടുക്കാന്‍ ഒരുക്കമായിരുന്നില്ല.

നിരന്തരം അയാള്‍ ഇവയെ പറ്റിച്ചു കൊണ്ടേയിരുന്നു. ജര്‍മ്മന്‍ നടിയായ റെനേറ്റ് മുള്ളറുമായി ഹിറ്റ്ലര്‍ക്കുണ്ടായിരുന്ന ബന്ധം അക്കാലത്ത് പ്രസിദ്ധമായിരുന്നു. ഇത്തരത്തിലൊരു തുറന്ന ബന്ധത്തിനു ഇവ തയ്യാറായിരുന്നില്ല. ഈ ബന്ധം ഇവയെ അസ്വസ്ഥയാക്കി. ഹിറ്റ്ലറുടെ ശ്രദ്ധയും സ്‌നേഹവും കിട്ടാനായി ഇവ തന്റെ ജീവന്‍ തന്നെ തുലാസില്‍ വെച്ചു.

സ്വയം നിറയൊഴിച്ച് അവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഹിറ്റ്ലര്‍ ഇതിനോട് പ്രതികരിച്ചു. അവിടം മുതല്‍ ഇവയെ നോക്കിക്കോളാം എന്ന് ഹിറ്റ്ലര്‍ വാക്ക് നല്‍കി. നഷ്ടമായത് തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു ഇവക്ക് അപ്പോള്‍. എന്നാല്‍ ഹിറ്റ്ലര്‍ നല്‍കിയ ആ വാക്കുകളും വിസ്മരിക്കപ്പെട്ടു. ചില വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നു മാസത്തോളം ഹിറ്റ്ലര്‍ ഇവയെ തിരിഞ്ഞു നോക്കിയില്ല.

ഇവ ആകെ തകര്‍ന്നു പോയി. ഒറ്റപ്പെടലും ദുഖവും അവരെ ഒരിക്കല്‍ കൂടി ആത്മഹത്യാ ശ്രമത്തിലെത്തിച്ചു. മരിച്ചാല്‍ ദുഖത്തിനവസാനം, ജീവിതത്തിലേക്ക് തിരിച്ച് വന്നാല്‍ ഹിറ്റ്ലറുമൊത്ത് ജീവിതം. ഇവ വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. ഇത്തവണ അമിതമായ ഡോസില്‍ ഉറക്ക ഗുളിക കഴിച്ചാണ് ഇവ സ്വയം ജീവനൊടുക്കാന്‍ നോക്കിയത്. അവിടേയും ജീവിതം ഇവക്ക് മറ്റൊരു അവസരം നല്‍കി. ഒരിക്കല്‍ കൂടി ജീവിതത്തിലേക്ക് ഇവ തിരിച്ചെത്തി. എന്നാല്‍ ഇത്തവണ ആ കഠിനനായ ഏകാധിപതിക്ക് ഇത്തവണ ആ സ്‌നേഹത്തിനു മുന്നില്‍ തല കുനിക്കേണ്ടി വന്നു.

ഒടുവില്‍ ഹിറ്റ്ലര്‍ ഇവയെ ജീവിതത്തിലേക്ക് ക്ഷണിച്ചു. അവര്‍ ഒരുമിച്ച് താമസം തുടങ്ങി. പക്ഷെ അവിടേയും ഇവക്ക് കയ്‌പ്പേറിയ അനുഭവങ്ങള്‍ ഉണ്ടായി. ഹിറ്റ്ലറുടെ മുന്‍ഭാര്യ ജെലി റൗബോളിന്റെ മാതാവ് അവിടെ ഹിറ്റ്ലര്‍ക്കോപ്പം താമസമുണ്ടായിരുന്നു. അവര്‍ ഇവയുടെ അവിടുത്തെ ജീവിതം നരകതുല്ല്യമാക്കി. ഇതെല്ലാം കാരണം ഹിറ്റ്ലര്‍ ഒരിക്കലും ഇവയെ പൊതു സമൂഹത്തില്‍ ഇറക്കിയില്ല. മാത്രവുമല്ല വനിതകളായ തന്റെ ആരാധികമാരെ തന്റെ ബന്ധം തുറന്ന് പറഞ്ഞ് നിരാശപ്പെടുത്തണ്ട എന്നും അദ്ദേഹം കരുതി. ഇത് കാരണം തന്നെ ഏറിയ പങ്കും ഇവ അന്തര്‍മുഖിയായിരുന്നു. ഹിറ്റ്ലറുടെ പേഴ്‌സണല്‍ സെക്രട്ടറിയായി ഇവ അധികാരമേറ്റു. പൊതു സമൂഹത്തില്‍ ഹിറ്റ്ലറുമായി അടുത്തിടപഴകാനോ സ്‌നേഹം പ്രകടിപ്പിക്കാനോ ഇവക്ക് അവസരമില്ലായിരുന്നു.

അഥിതികള്‍ വരുമ്പോള്‍ ഇവയോട് സ്വന്തം മുറിയിലേക്ക് മടങ്ങി പോകാന്‍ ഹിറ്റ്ലര്‍ നിര്‍ദ്ദേശിക്കുമായിരുന്നു. ഒരിക്കലും അഥിതികള്‍ പോലും ആ ബന്ധം അറിയരുതെന്ന് ഹിറ്റ്ലറിനു നിര്‍ബന്ധമുണ്ടായിരുന്നു. തന്നേക്കാള്‍ രണ്ടു ദശാബ്ദത്തോളം പ്രായമേറിയ ഒരു മനുഷ്യനെയായിരുന്നു ഇവയെന്ന ചെറിയ പെണ്‍കുട്ടി പ്രണയിച്ചത്. തന്റെ ജീവിതത്തിലെ നല്ലൊരു ഭാഗവും പരാതികളില്ലാതെ ഇവ കാത്തിരിപ്പിനു വേണ്ടി നീക്കി വെച്ചു.

ഇവ കാത്തിരിക്കുകയായിരുന്നു തന്നെ പൊതു സമൂഹത്തില്‍ ഹിറ്റ്ലര്‍ പരിജയപ്പെടുത്തുന്ന നാളിനായി, ആ മനുഷ്യനുമൊന്നിച്ച് അല്‍പമെങ്കിലും കിട്ടുന്ന സമയത്തിനായി, നിറഞ്ഞ മനസ്സോടെ പൂര്‍ണ്ണമായും ഹിറ്റ്ലര്‍ ഇവയുടേതാകുന്ന നിമിഷത്തിനായി, ഇവയുടേത് മാത്രമാകുന്ന നിമിഷത്തിനായി. എന്നാല്‍ ഇവയൊന്നും ഇവക്ക് ലഭിച്ചില്ല.

പക്ഷെ, അവസാന സമയത്ത് കഥ ഇങ്ങനെയായില്ല. തന്റെ ആസന്നമായ പതനം ഹിറ്റ്ലര്‍ മുന്‍കൂട്ടി കണ്ടു. താന്‍ യുദ്ധത്തില്‍ പരാജയപ്പെടുകയാണെന്ന് ഹിറ്റ്ലര്‍ മനസ്സിലാക്കി. ആത്മാഭിമാനിയായ അയാള്‍ കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു. ഇവയ്‌ക്കൊപ്പം ആത്മഹത്യ ചെയ്യാന്‍ ഹിറ്റ്ലര്‍ തീരുമാനിച്ചു. താന്‍ പ്രണയിച്ച പുരുഷനുമൊത്ത് ആ തീരുമാനം ഇവക്ക് സ്വീകാര്യമായിരുന്നു. എന്നാല്‍ ഹിറ്റ്‌ലര്‍ അവസാനമായി ഇവയുടെ ആഗ്രഹം സഫലമാക്കാന്‍ തീരുമാനിച്ചു.

ഇവയുടെ അവസാന ആഗ്രഹമെന്നോണം രാത്രി പള്ളിയില്‍ വെച്ച് ഹിറ്റ്ലര്‍ ഇവയെ തന്റെ ജീവിത സഖിയാക്കി. മൂന്നാമത്തേയും അവസാനത്തേയും ആത്മഹത്യാ ശ്രമത്തില്‍ ഇവ വിജയിച്ചു. താന്‍ ജീവിതകാലം മുഴുവന്‍ സ്‌നേഹിച്ച പുരുഷനൊപ്പം ചേര്‍ന്നിരുന്ന് സസന്തോഷം മിസ് ഇവ അല്ല മിസ്സിസ് ഇവ ബ്രൗണ്‍ അവരുടെ ഇഹലോക വാസം ഒരുമിച്ച് അവസാനിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here