കുടിശ്ശികക്കാരനും ഗുണ്ടാസംഘവും കെഎസ്ഇബി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി

കൊല്ലം: ചാത്തന്നൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷനു കീഴിലെ കൊട്ടിയം സെക്ഷനിലാണ് സംഭവം ഉണ്ടായത്. സെക്ഷനിലെ ലൈന്‍മാന്‍ നിസാമുദ്ദീനാണ് മര്‍ദ്ദനമേറ്റത്. വൈദ്യുതി കുടിശിക വരുത്തിയ ബിസിനസുകാരനും ഗുണ്ടാ സംഘവും ചേര്‍ന്ന് ലൈന്‍മാനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

വൈദ്യുതി കുടിശ്ശിക വരുത്തിയ ‘വലിയവീട്ടില്‍ യൂസ്ഡ് കാര്‍’ എന്ന സ്ഥാപനത്തില്‍ ഡിസ്‌കഷന്‍ ജോലിയുമായി ബന്ധപ്പെട്ടു എത്തിയ ജീവനക്കാരനെ സ്ഥാപനം ഉടമയും സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

മര്‍ദ്ദനമേറ്റ ലൈന്‍മാന്‍ നിസാമുദ്ദീനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു സെക്യുരിറ്റി ജീവനക്കാരന്‍ ജോര്‍ജ് ജേക്കബിനെ കൊട്ടിയം പോലീസ് അറസ്റ്റു ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News