‘കാരണം കുഞ്ഞിക്കണ്ണന്‍ കമ്മ്യൂണിസ്റ്റ് ആയിരുന്നല്ലോ..’ വെട്ടിന്റെ കണക്കെടുക്കുന്നവരോട് ഒരു രക്തസാക്ഷിയുടെ മകന്റെ ചോദ്യം

തിരുവനന്തപുരം: വലതുപക്ഷ മാധ്യമങ്ങളുടെയും നിരീക്ഷകരുടെയും ഇരട്ടത്താപ്പിനെതിരെ പാനൂരില്‍ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന രക്തസാക്ഷി ടികെ കുഞ്ഞിക്കണ്ണന്റെ മകന്‍ ലെനിന്‍ പാനൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

”അമ്മയുടെ കണ്ണീരോ അമ്മൂമ്മയുടെ പെറ്റവയറിന്റെ വേദനയോ എന്റെയോ ചേച്ചിയുടെയോ കുട്ടികാലത്തെ ഓര്‍മകളോ ആരും പറയേണ്ടതില്ല… അതന്വേഷിച്ചു ഒരുത്തനും ഇങ്ങോട്ട് കടന്നു വന്നിട്ടില്ലെന്ന് നന്നായി അറിയാം. കാരണം കുഞ്ഞിക്കണ്ണന്‍ കമ്മ്യൂണിസ്റ്റ് ആയിരുന്നല്ലോ” സിപിഐഎമ്മിനെ അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരോട് ലെനിന്‍ പറയുന്നു.

ലെനിന്റെ വാക്കുകള്‍ ഇങ്ങനെ:

ഒരു ചോദ്യം..
സഖാക്കളോടല്ല…

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 51ഉം 38ഉം തുടങ്ങി വിവിധങ്ങളായ വെട്ടുകളുടെ എണ്ണവും അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും കണ്ണീരിന്റെ കഥകളും പറഞ്ഞു നടക്കുന്ന പ്രിയപ്പെട്ട ലീഗ്, കോണ്‍ഗ്രസ്, സംഘപരിവാര്‍ പിന്നെ ചില മാധ്യമ ജഡ്ജിമാരോടും നീരിക്ഷക ബുദ്ധിജീവികളോടുമാണ് ചോദ്യം..

പേര്: ടികെ കുഞ്ഞിക്കണ്ണന്‍
സ്ഥലം പാനൂര്‍, കെസി മുക്ക്

1999 ഡിസംബര്‍ മൂന്നിന് RSSകാര്‍ പൈശാചികമായി കൊലപ്പെടുത്തിയതാണ്. വെട്ടുകളുടെ എണ്ണമോ ചിതറി തെറിച്ച ചോരയുടെ അളവോ നിങ്ങള്‍ പറഞ്ഞു തരേണ്ടതില്ല.

അതൊന്നും നിങ്ങള്‍ ഇന്നേവരെ അറിഞ്ഞിട്ടില്ലെന്നു അറിയാം.. കാരണം കുഞ്ഞിക്കണ്ണന്‍ കമ്മ്യൂണിസ്റ്റ് ആയിരുന്നല്ലോ.

അമ്മയുടെ കണ്ണീരോ അമ്മൂമ്മയുടെ പെറ്റവയറിന്റെ വേദനയോ എന്റെയോ ചേച്ചിയുടെയോ കുട്ടിക്കാലത്തെ ഓര്‍മകളോ ആരും പറയേണ്ടതില്ല… അതന്വേഷിച്ചു ഒരുത്തനും ഇങ്ങോട്ട് കടന്നു വന്നിട്ടില്ലെന്ന് നന്നായി അറിയാം. കാരണം കുഞ്ഞിക്കണ്ണന്‍ കമ്മ്യൂണിസ്റ്റ് ആയിരുന്നല്ലോ.

നിങ്ങള്‍ വെട്ടുകളുടെ എണ്ണമെടുത്ത് ആഴം അളന്നില്ലെങ്കിലും കണ്ണീരിന്റെ കണക്കെടുത്തില്ലെങ്കിലും ജീവനോടെ ഒരു സഖാവെങ്കിലും ബാക്കിയുള്ളിടത്തോളം കാലം കമ്മ്യൂണിസ്റ്റ് രക്തസാക്ഷി ഈ മണ്ണില്‍ ജീവിക്കുക തന്നെ ചെയ്യും.

മറ്റു പലരെയും ജനങ്ങളുടെ മനസ്സില്‍ വെട്ടിന്റെ എണ്ണം പറഞ്ഞാണല്ലോ നിങ്ങള്‍ പ്രതിഷ്ടിച്ചത്. ചില സംഖ്യകള്‍ കേള്‍ക്കുമ്പോള്‍ ചിലരെ ഓര്‍ക്കുന്നത് പോലെ.

അറിയേണ്ടത് എന്തെന്നാല്‍, കുഞ്ഞിക്കണ്ണന്റെ കൊലപാതകവും മറ്റെല്ലാ കൊലപാതകവും പോലെ വേദനയോടെ കാണാനും അതിനെ അപലപിക്കാനും ഇനി എന്നാണ് നിങ്ങള്‍ തയ്യാറാവുക??

കുഞ്ഞിക്കണ്ണന്റെ ജീവനും മറ്റുള്ളവരുടെ പോലെതന്നെ വിലപ്പെട്ടതായിരുന്നെന്നു ഇനി എന്നാണ് നിങ്ങള്‍ തിരിച്ചറിയുക?? കുഞ്ഞിക്കണ്ണനും ഒരു കുടുംബവും മക്കളും ഉണ്ടായിരുന്നെന്ന് എന്നാണ് നിങ്ങള്‍ അംഗീകരിക്കുക.

അത് സംഭവിക്കാത്തിടത്തോളം കാലം നിങ്ങള്‍ എത്ര കണക്കുകള്‍ പറഞ്ഞാലും ഏതു സംഖ്യ വെച്ചു ചൂത് കളിച്ചാലും അതൊന്നും ഈ പ്രസ്ഥാനത്തെ ഒരു കണിക പോലും പോറലേല്‍പ്പിക്കാന്‍ സാധിക്കുന്നതല്ല.

അത്തരത്തില്‍ തകരുന്നതല്ല ഈ പ്രസ്ഥാനം എന്ന് നിങ്ങള്‍ക്കിനിയും മനസ്സിലായില്ലെങ്കില്‍ ചൂത് കളി തുടരട്ടെ എന്ന് തന്നെയാണ് അഭിപ്രായം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News