മലപ്പുറത്ത് ഏഴു കോടിയുടെ ലഹരിമരുന്നുവേട്ട; പിടിയിലായവരില്‍ വിമുക്ത ഭടനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനും

മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളില്‍ നിന്നായി ഏഴു കോടി രൂപയുടെ മയക്കുമരുന്ന് പൊലീസ് പിടികൂടി.

അരീക്കോടുനിന്നും ആറ് കോടിയുടെ കെറ്റമിനും മഞ്ചേരിയില്‍ നിന്ന് ഒരു കോടിയുടെ ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്. സംഭവത്തില്‍ 10 പേരോളം അറസ്റ്റിലായി. പിടിയിലായവരില്‍ ഒരു വിമുക്ത ഭടനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.

അരീക്കോട് മുക്കാല്‍ കിലോ കെറ്റാമിനുമായി പിടിയിലായത് അഞ്ചു തമിഴ്‌നാട് സ്വദേശികളാണ്. അശോക് കുമാര്‍, വാസുദേവന്‍, നടരാജന്‍, കണ്ണന്‍, ശിവദാസന്‍ എന്നിവരെയാണ് അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം അഞ്ചു കോടി രൂപയുടെ എംഡിഎംഎയുമായി അഞ്ചു പേര്‍ പിടിയിലായതുമായി ബന്ധപ്പെട്ട അന്വേഷണമാണ് കൂടുതല്‍ അറസ്റ്റിലേക്ക് നയിച്ചത്.

മഞ്ചേരിയില്‍ കാല്‍ കിലോ ബ്രൗണ്‍ ഷുഗറുമായി പിടിയിലായവരില്‍ വിമുക്ത ഭടനായ ജോധ്പൂര്‍ സ്വദേശി ശ്യാം ജഗ്ഗുവുമുണ്ട്. കൊടിയത്തൂര്‍ സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരന്‍ ഫാസില്‍, കൊടിയത്തൂര്‍ സദേശി അഷ്‌റഫ്, കര്‍ണാടക സ്വദേശികളായ ബനക്ക്, നവീന്‍ എന്നിവരും അറസ്റ്റിലായി.

മയക്കു മരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇത്തരത്തിലുള്ള ലഹരി വിതരണത്തിന് വിപുലമായ ശൃംഖല കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായും പൊലീസിന് വിവരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News