ഒരു അഡാര്‍ ലൗവിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത് വരെ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നറിയിച്ച് നടി പ്രിയ വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയ ഇക്കാര്യം വ്യക്തമാക്കിയത്.
പല ഇന്‍ഡസ്ട്രികളില്‍ നിന്നും നിരവധി ഓഫറുകള്‍ വരുന്നുണ്ടെന്നും എന്നാല്‍ ഓഗസ്റ്റ് വരെ മറ്റു സിനിമകളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് പ്രിയ വ്യക്തമാക്കി.
പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ:
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
ആദ്യം തന്നെ നിങ്ങള്‍ ഓരോരുത്തരോടും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. സിനിമയെപ്പറ്റിയോ അഭിനയത്തെപ്പറ്റിയോ വല്യ ധാരണയൊന്നും ഇല്ലാതെ വളരെ ചെറിയ ഒരു വേഷം ചെയ്യാന്‍ എത്തിയതായിരുന്നു.
വൈറലായി മാറിയ ‘കണ്ണിറുക്കലിന്റെയും’ ‘ഗണ്‍ കിസ്സിന്റെയും’ മൊത്തം ക്രെഡിറ്റ് ഷൂട്ടിങ്ങിന്റെ സമയത്ത് സ്‌പോട്ടില്‍ ഞങ്ങളെക്കൊണ്ട് അത് ചെയ്യിച്ചെടുത്ത സംവിധായകന്‍ ഒമര്‍ ലുലു സാറിനാണ്. പിന്നെ ഞങ്ങളുടെ DOP സിനു സിദ്ധാര്‍ത്ഥ്, മ്യൂസിക്ക് ഡയറക്ടര്‍ ഷാന്‍ റഹ്മാന്‍ തുടങ്ങിയ എല്ലാ ടെക്‌നീഷ്യന്‍സിനും കോ ആക്ടെര്‍സിനും കൂടി എന്റെ നന്ദി അറിയിക്കുന്നു.
പല ഇന്‍ഡസ്ട്രികളില്‍ നിന്നും ഒരുപാട് ഓഫേര്‍സ് വരുന്നുണ്ട്. ആഗസ്ത് വരെ, ‘ഒരു അഡാര്‍ ലവ്’ ന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത് വരെ മറ്റു സിനിമകളില്‍ അഭിനയിക്കാന്‍ കഴിയില്ല.
ഞങ്ങളെ പോലെയുള്ള പുതുമുഖങ്ങളെ സ്വീകരിക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു. കഴിവുള്ള എന്നാല്‍ അവസരം ലഭിക്കാത്ത ഒരുപാട് നടീ നടന്‍മാര്‍ ഉണ്ട്. അവര്‍ക്കും അവസരം കിട്ടട്ടെ.
ഹൃദയം നിറഞ്ഞ ആശംസകള്‍.
കൂടുതല്‍ ഓഡിഷനുകള്‍ ഉണ്ടാവട്ടെ! ?
ഒരിക്കല്‍ കൂടി ആത്മാര്‍ത്ഥമായ നന്ദി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here