സ്വകാര്യ ബസ് സമരം തുടരും; വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി ശശീന്ദ്രന്‍

കോഴിക്കോട്: അനിശ്ചിതകാല സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകള്‍, മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ സ്വകാര്യ ബസ് സമരം അനിശ്ചിതകാലത്തേക്ക് തുടരും.

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി ശശീന്ദ്രന്‍ വ്യക്തമാക്കിയതോടെയാണ് സമരം തുടരാന്‍ ബസ് ഉടമകള്‍ തീരുമാനിച്ചത്.
മിനിമം ചാര്‍ജിന്റെ 25 ശതമാനം വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് ആയി വര്‍ധിപ്പിക്കണമെന്നാണ് ബസുടമകള്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് 2 രൂപയായി വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

24 വയസിന് മുകളിലുള്ളവര്‍ക്ക് യാത്ര ആനുകൂല്യം അനുവദിക്കാന്‍ കഴിയില്ലെന്ന ബസുടമകളുടെ ആവശ്യവും ചര്‍ച്ചയില്‍ മന്ത്രി തള്ളി.

മിനിമം ചാര്‍ജ്ജ് എട്ടു രൂപയെന്നത് ബസുടമകള്‍ അംഗീകരിച്ചെങ്കിലും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്നതാണ് ബസുടമകളുടെ പ്രധാന ആവശ്യം.

സമരത്തില്‍ ഏര്‍പ്പെടുന്ന ബസുകള്‍ക്കെതിരെ വരുംദിവസങ്ങളില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മറ്റന്നാള്‍ ബസുടമകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News