എട്ടു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന പൊലീസുകാരന് വേണ്ടി ദേശീയ പതാകയുമായി സംഘികളുടെ പ്രകടനം; അനുകൂലിച്ച് ബിജെപി ജമ്മു സംസ്ഥാന സെക്രട്ടറി

ശ്രീനഗര്‍: കാശ്മീരിലെ കതുവാ ജില്ലയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന പൊലീസുകാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ദേശീയ പതാകയേന്തി സംഘപരിവാര്‍ സംഘനയുടെ പ്രതിഷേധം.

ഹിന്ദു ഏക്താ മാര്‍ച്ച് എന്ന പേരിലാണ് ഒരു കൂട്ടം ആളുകള്‍ പ്രതിക്കായി ദേശീയ പതാകയേന്തി പ്രതിഷേധിച്ചത്.

ക്രൂരതയ്ക്കിരയായ ആസിയ എന്ന പെണ്‍കുട്ടിയെ ജനുവരി 10നാണ് കാണാതായത്. കുട്ടിയെ കാണാതായതും ബലാത്സംഗം ചെയ്യപ്പെട്ടതും ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് കുട്ടിയെ ക്രൂരകൃത്യത്തിന് ഇരയാക്കിയത്. തുടര്‍ന്ന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ദീപക് ഖജുരിയ എന്ന പോലീസുകാരനെ അറസ്റ്റ് ചെയ്തു.

പ്രദേശിക ബിജെപി നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. ബിജെപി സംസ്ഥാന സെക്രട്ടറി വിജയ് ശര്‍മ്മ ഈ മാര്‍ച്ചിനെ അനുകൂലിച്ച് ഒരു പ്രാദേശിക മാധ്യമത്തിന് പ്രസ്താവനയും നല്‍കി.

ദീപക് ഖജുരിയ തെറ്റായി പ്രതി ചേര്‍ക്കപ്പെട്ടതാണെന്നും സംഭവത്തില്‍ സിബിഐ അന്വഷണം വേണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു.

ഇതിനിടെ ദേശീയ പതാകയെ അപമാനിച്ചതിനെതിരെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്തുവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News