ട്രിനിറ്റി സ്‌കൂളിന്റെ എന്‍ഒസി റദ്ദ് ചെയ്യാന്‍ ശുപാര്‍ശ; സാമൂഹിക പ്രതിബദ്ധതയില്ലാത്ത അധ്യാപകരുടെ ക്ലാസുകള്‍ സമൂഹത്തിന് ആപത്ത്

കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിലെ സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു കൂട്ടം അധ്യാപകര്‍ നയിക്കുന്ന ക്ലാസുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാത്തത് സമൂഹത്തിന് ആപത്താണെന്ന് കൊല്ലം വിദ്യാഭ്യാസ വകുപ്പ് ഡപ്പ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്.

ജാതിമത ചിന്തകള്‍ക്കതീതമായ മൂല്യബോധം ഉയര്‍ത്തി പിടിക്കുന്നില്ലെന്നും അടുത്ത അധ്യന വര്‍ഷം മുതല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദ് ചെയ്യാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ഗൗരി നേഘാ കേസില്‍ ആരോപണ വിധേയരായ സിന്ധു, ക്രസന്‍സ് എന്നീ അധ്യാപികമാരെ സസ്പന്റ് ചെയ്ത കാലയളവ് ശമ്പളത്തോടുള്ള ലീവാക്കിയും കേക്ക് മുറിച്ചും പൂക്കള്‍ നല്‍കിയും സ്വീകരിക്കാന്‍ പ്രിന്‍സിപാള്‍ ജോണ്‍ തന്നെ മുന്‍കൈയെടുത്തിരുന്നു.

ഇത് ചോദ്യം ചെയ്ത് അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മൂന്ന് നോട്ടീസ് നല്‍കിയിട്ടും നപടി സ്വീകരിക്കാതെ, സ്‌കൂളിന് എന്‍ഒസി നല്‍കിയ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ സ്‌കൂള്‍ മാനേജ്‌മെന്റ് വെല്ലുവിളിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൗരിയുടെ മരണത്തിനു ശേഷം ആഘോഷങ്ങള്‍ വേണ്ടെന്ന തീരുമാനം അട്ടിമറിച്ചതിനെ ന്യായീകരിച്ച പ്രിന്‍സിപാളിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥി യുവജന പ്രതിഷേധം ഉയരാനും ഡിഡി ഓഫീസിന്റെ പ്രവര്‍ത്തനം തടസപെടാനും ഇടയാക്കി.

എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് നിരന്തരം പീഡിപ്പിച്ചതിനാലും താന്‍ ചികിത്സയിലായതിനാലും തന്നെ പ്രിന്‍സിപാള്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാണ് പ്രിന്‍സിപാളിന്റെ ആവശ്യം.

ഇക്കാര്യത്തില്‍ ഗവേണിംങ് ബോഡിയുടെ തീരുമാനത്തിനും നിയമോപദേശത്തിനുമായി കാത്തിരിക്കുന്നു എന്നാണ് നപടി സ്വീകരിക്കണ്ട മാനേജര്‍ നല്‍കിയ മറുപടിയെന്നും ഡിഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിനെ വര്‍ഗീയമായി കാണുകയും വിദ്യാര്‍ത്ഥികളിലും പൊതുസമൂഹത്തിലും സ്പര്‍ദ്ധയും അരാജകത്വവും പടര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയെന്ന് മാനേജ്‌മെന്റ് രൂക്ഷ ഭാഷയില്‍ ആരോപിച്ചത് ഒട്ടും അംഗീകരിക്കുന്നില്ലെന്നും അടുത്ത അധ്യന വര്‍ഷം സ്‌കൂളിന്റെ എന്‍.ഒ.സി റദ്ദ് ചെയ്യണമെന്നും ഡിഡി ഡിപിഐക്ക് ശുപാര്‍ശ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News