റെയില്‍വെ പരീക്ഷയില്‍ നിന്ന് മലയാളത്തെ ഒഴിവാക്കിയ നടപടി; കേന്ദ്രത്തിന്റേത് മലയാളഭാഷയോടും മൂന്നരക്കോടി ജനങ്ങളോടുമുള്ള കടുത്ത അനീതിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: റെയില്‍വെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ മലയാളത്തെ മാത്രം ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ:

റെയില്‍വെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ പ്രാദേശികഭാഷകളില്‍ മലയാളത്തെ മാത്രം ഒഴിവാക്കിയത് മലയാളഭാഷയോടും കേരളത്തിലെ മൂന്നരക്കോടി വരുന്ന ജനങ്ങളോടുമുള്ള കടുത്ത അനീതിയാണ്.

മലയാളം ഒഴിവാക്കുമ്പോള്‍ കേരളത്തില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നതിനിടയാക്കും.

റെയില്‍വേയുടെ നടപടി ഒരുതരത്തിലും നീതികരിക്കാനാവില്ല. മലയാളികളുടെ ജോലിസാധ്യത ഇല്ലാതാക്കുന്ന ഈ വിവാദ തീരുമാനം അടിയന്തിരമായി പിന്‍വലിക്കാന്‍ റെയില്‍വെ തയ്യാറാകണം.

കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News