എംവിആര്‍ സ്മൃതി പുരസ്‌കാര സമര്‍പ്പണം; ഫെബ്രുവരി 22ന് ഷാര്‍ജയില്‍

ഈ വര്‍ഷത്തെ എംവിആര്‍ സ്മൃതി ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ ഫെബ്രുവരി 22ന് ഷാര്‍ജയില്‍ വിതരണം ചെയ്യും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ രാത്രി 8നാണ് പുരസ്‌കാരദാന പരിപാടി.

മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈഎ റഹീമും മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരം കൈരളി പീപ്പിള്‍ ടിവിയിലെ കേരളാ എക്‌സ്പ്രസ് എന്ന പരിപാടിയുടെ സംവിധായകനും അവതാരകനുമായ ബിജു മുത്തത്തിയും ഏറ്റുവാങ്ങും. ഇരുവര്‍ക്കും ഡോ. ഡി ബാബു പോള്‍ അവാര്‍ഡ് സമ്മാനിക്കും.

ചടങ്ങില്‍ ആന്റോ ആന്റണി എംപി, ഡോ. ആസാദ് മൂപ്പന്‍, പിപി ശശീന്ദ്രന്‍, എംവി നികേഷ് കുമാര്‍, ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഇടി പ്രകാശ്, എംവിആറിന്റെ കുടുംബാംഗങ്ങള്‍ എന്നിവരും സംബന്ധിക്കും. തുടര്‍ന്ന് ജയരാജ് വാര്യര്‍ അവതരിപ്പിക്കുന്ന കാരിക്കേച്ചര്‍ ഷോയും അരങ്ങേറും.

ഷാര്‍ജ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എംവി ആര്‍ ഫൗണ്ടേഷന്റെ മൂന്നാമത് മാധ്യമ പുരസ്‌കാരമാണ് ഷാര്‍ജയില്‍ വിതരണം ചെയ്യുന്നത്. മാതൃഭൂമി മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് പിപി ശശീന്ദ്രന്‍, മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് എന്നിവരാണ് നേരത്തേ അവാര്‍ഡ് നേടിയവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here