വീണ്ടും ചരിത്രമായി സൗദി; സന്തോഷവാര്‍ത്ത സ്ത്രീകള്‍ക്ക്

സൗദിയില്‍ ഭര്‍ത്താവിന്റെയോ, പുരുഷന്‍മാരായ ബന്ധുവിന്റെയോ അനുവാദമില്ലാതെ സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാം.

രക്ഷാകര്‍തൃത്വ അനുമതി പത്രം ഹാജരാക്കാതെ ഇനി സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാമെന്നും സര്‍ക്കാരില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.

പുതു സംരംഭത്വം എളുപ്പത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള തയസിര്‍ സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കമ്പനി സ്ഥാപിക്കലുമായി ബന്ധപ്പെട്ട് അറ്റസ്‌റ്റേഷന് നോട്ടറിയില്‍ ചെല്ലേണ്ടതില്ല. അബശിര്‍ സംവിധാനത്തില്‍ ഇലക്‌ട്രോണിക്കായി ഇത് ചെയ്യാം.

സ്ത്രീകള്‍ക്ക് അവരുടെ വാണിജ്യ ഇടപാടുകള്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ നേരിട്ട് നിര്‍വഹിക്കാമെന്ന് മന്ത്രാലയ വക്താവ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഹുസൈന്‍ അറിയിച്ചു.

പതിറ്റാണ്ടുകളായി രാജ്യത്ത് നിലവിലിരുന്ന ശക്തമായ രക്ഷാകൃര്‍തൃത്വ സംവിധാനത്തിനാണ് ഇതോടെ മാറ്റം വരുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കിയതിന്റെ പിന്നാലെയുള്ള സുപ്രധാന തീരുമാനമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News