കണ്ണൂരില്‍ വീണ്ടും ആര്‍എസ്എസ് കൊലവിളി; സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; ആക്രമണം പാല്‍ വിതരണത്തിനിടെ

കണ്ണൂര്‍: കൂത്തുപറമ്പില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ഗുണ്ടകളുടെ ശ്രമം. കതിരൂര്‍ സ്വദേശി ഷാജനെയാണ് അക്രമസംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

പാട്യം ക്ഷീരോല്‍പാദന കേന്ദ്രത്തിലെ ക്ഷീരകര്‍ഷകനാണ് ഷാജന്‍. പാല്‍ വിതരണത്തിനിടയില്‍ ഒരു സംഘം അക്രമികള്‍ ഷാജനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

കാലിന് പരുക്കേറ്റ ഷാജനെ തലശേരി സി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

തലയ്ക്കും കാലിനും ഷാജന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അടിയന്തര സര്‍ജറി ആവശ്യമായതുകൊണ്ടാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.

കാലിന് വെട്ടിപ്പരുക്കേല്‍പ്പിക്കുകയും തലയ്ക്ക് കമ്പി വടി കൊണ്ട് അടിക്കുകയുമായിരുന്നു. അക്രമികള്‍ നിരവധി തവണ ഇരുമ്പ് ദണ്ഡ് കൊണ്ട് ഷാജന്റെ തലയ്ക്ക് അടിച്ചിട്ടുണ്ട്.

തലയില്‍ അടിയേറ്റ നിരവധി അടയാളങ്ങള്‍ ഉണ്ടെന്ന് തലശേരി സഹകരണ ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News