സാമൂഹ്യ വിരുദ്ധരുടെ ആക്രമണം വീട്ടമ്മമാരോടും; വിധവകളുള്‍പ്പെടുന്ന ജൈവ പച്ചക്കറി ഫാമില്‍ മാലിന്യം തള്ളുന്നു

വിധവകള്‍ ഉള്‍പ്പെടുന്ന വീട്ടമ്മമാരുടെ ജൈവ പച്ചക്കറി ഫാമില്‍ മാലിന്യം തള്ളുന്നു.കൊല്ലത്തെ ഹരിതലക്ഷമി ആത്മാ വനിതാ ഗ്രൂപ്പിന്റെ പച്ചകറി നഴ്‌സറിയിലാണ് നാട്ടുകാരില്‍ ചിലരുടെ വക ദ്രോഹം.

കൊല്ലം വെള്ളയിട്ടമ്പലത്ത് ഒരു ഏക്കര്‍ ഭൂമിയിലാണ് കൃഷി വകുപ്പിന്റെ സഹകരണത്തോടെ 17 അംഗ വിധവകള്‍ ഉള്‍പ്പെട്ട വീട്ടമ്മമാര്‍ ചേര്‍ന്ന് ഹരിതലക്ഷമി ആത്മാ വനിതാ ഗ്രൂപ് രൂപീകരിച്ച് കൃഷിയും പച്ചക്കറി തൈ ഉല്‍പാദനവും ചെയ്യുന്നത്.കൃഷി ഭൂമിയോട് ചേര്‍ന്ന് രണ്ടു ഭാഗത്തേയും റോഡില്‍ നിന്നാണ് ഇവരുടെ കൃഷിയിടത്തില്‍ മാലിന്യം വലിച്ചെറിയുന്നത്.

പച്ചക്കറി തോട്ടത്തില്‍ വിളവുണ്ടെങ്കിലും ഇല്ലെങ്കിലും നാട്ടിലെ സകല മാലിന്യങളും മദ്യകുപ്പികളും കോഴി വേസ്റ്റും കൃഷി ഫാമില്‍ സമൃദ്ധം. ഭര്‍ത്താവ് നഷ്ടപ്പെട്ടതോടെ കുടുംബത്തെ പോറ്റാന്‍ വലിയ പ്രതീക്ഷയോടെ ഇറങ്ങിയ ഇവര്‍ക്ക് സഹായം ഇല്ലെങ്കിലും ദ്രോഹം ചെയ്യാന്‍ ആളുണ്ട്. ജൈവ പച്ചക്കറി ഉല്‍പാദിപ്പിച്ച് നന്മ മാത്രം ചെയ്യുന്ന വീട്ടമ്മമാര്‍ ആശങ്കയിലാണ്.

കൊല്ലത്തെ 9 കൃഷി ഭവനിലേക്കുള്ള തൈ ഇവിടെ നിന്നാണ് ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.ഇങ്ങനെ ലഭിക്കുന്ന വരുമാനത്തില്‍ നി്ന്ന് ഒരംഗത്തിന് 6000 രൂപ പ്രതിമാസം നല്‍കുന്നുമുണ്ട്.മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ വേണ്ടി വരുന്ന 10000 രൂപ എങ്ങനെ കണ്ടെത്തുമെന്ന് ഇവര്‍ക്കുമറിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News