പ്രിയ വീണ്ടും കണ്ണിറുക്കി; ഒന്നല്ല, രണ്ടുതവണ

അഡാര്‍ ലൗവിലെ പാട്ടിനിടയിലെ പ്രിയ വാര്യരുടെ ഭാവപ്രകടനങ്ങളാണ് അവളെ ആരാധകരുടെ ഓമനയാക്കിയത്. പുരികക്കൊടി ഉയര്‍ത്തി ഒറ്റ കണ്ണിറുക്കി തന്നെ പ്രിയ ആരാധകരെ വീഴ്ത്തി.

ഇപ്പോഴിതാ, ഒരിക്കല്‍ കൂടി പ്രിയ കണ്ണിറുക്കി.

തേക്കിന്‍കാട് മൈതാനത്ത് കേരള ലളിതകലാ അക്കാദമിയുടെ ദ്വിദിന കാര്‍ട്ടൂണ്‍ ക്യാമ്പായിരുന്നു വേദി. ക്യാമ്പില്‍ അപ്രതീക്ഷിത അതിഥിയായെത്തിയതാണ് പ്രിയ.

ഇവിടെ വച്ച് കാര്‍ട്ടൂണിസ്റ്റുകള്‍ക്കായാണ് പ്രിയ വീണ്ടും സിനിമയിലെപ്പോലെ കണ്ണിറുക്കിയത്. ഒന്നല്ല, രണ്ടുതവണ. മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ കൂടിയായ കാര്‍ട്ടൂണിസ്റ്റ് കെ. ഉണ്ണികൃഷ്ണനാണ് പ്രിയയെ കാര്‍ട്ടൂണിലാക്കിയത്.

ആ കാര്‍ട്ടൂണ്‍ സ്വീകരിച്ച് പ്രിയ പറഞ്ഞു: ‘അസഹിഷ്ണുതയില്‍ പേടിയില്ല, സിനിമ വേണ്ടെന്നുവെയ്ക്കുകയുമില്ല’. ഇപ്പോഴത്തെ വിമര്‍ശനങ്ങളെയും കണ്ണിറുക്കലിന്റെ പേരിലുള്ള കേസിനെയും പോസിറ്റീവായി മാത്രമേ കാണുന്നുള്ളൂവെന്ന് പ്രിയ പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹൈദരാബാദിലെ കേസിനെപ്പെറ്റി കൂടുതല്‍ അറിയില്ലെന്നും പ്രിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News