ഉമ്മന്‍ ചാണ്ടിയെ തിരുവഞ്ചൂര്‍ സഹായിച്ചതിന് തെളിവുകള്‍; സോളാര്‍ കേസ് തിരുവഞ്ചൂരിനെതിരെ സത്യവാങ്മൂലം

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ തിരവഞ്ചൂരിനെതിരായ പരാമര്‍ശങ്ങള്‍ സാക്ഷികളുടെയും മൊ‍ഴികളുടെയും അടിസ്ഥാനത്തില്‍ മാത്രമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

കമ്മീഷന്‍ പരിഗണനാ വിഷയങ്ങള്‍ വിപുലീകരിച്ചുവെന്ന വാദവും തെറ്റാണ്. സോളാര്‍ ഇടപാടിനെക്കുറിച്ച് നിയമസഭയ്ക്കകത്തും പുറത്തും ഉയര്‍ന്ന ആരോപണങ്ങള്‍ തിട്ടപ്പെടുത്തുക മാത്രമാണ് കമ്മീഷന്‍ ചെയ്തത്. അതിനാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം നീക്കണമെന്ന വാദം നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

അതോടൊപ്പം സോളാര്‍ കേസുകള്‍ അന്വേഷിച്ച പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെയും ഓഫീസ് സ്റ്റാഫിനെയും സംരക്ഷിച്ചുവെന്നായിരുന്നു കമ്മീഷന്‍റെ പരാമര്‍ശം. ഹര്‍ജികളില്‍ അന്തിമ വാദത്തിനായി ഈ മാസം 28ലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News