ലോകശ്രദ്ധയിലേക്ക് മലയാളി ഛായാഗ്രാഹകന്‍; ബെര്‍ലിനില്‍ ‘പ്രതിഭകളുടെ വിഭാഗ’ത്തില്‍ ഷഹനാദ് ജലാല്‍

പ്രശസ്ത മലയാളി ഛായാഗ്രാഹകന്‍ ഷഹനാദ് ജലാല്‍ ബെര്‍ലിന്‍ ചലച്ചിത്ര മേളയിലേക്ക്. ബെര്‍ലിന്‍ ചലച്ചിത്രമേളയിലെ പ്രതിഭകളുടെ വിഭാഗത്തിലേക്കാണ് ഷഹനാദ് തെരഞ്ഞെടുക്കപ്പെട്ടത്. അടുത്തിടെ പുറത്തിറങ്ങിയ വിമാനം ഉള്‍പ്പെടെ ഒരു ഡസനോളം സിനിമകളുടെ സംവിധായകനാണ് ഷഹനാദ് ജലാല്‍.

ലോകത്തെ തന്നെ മികച്ച ചലച്ചിത്ര മേളകളില്‍ ഒന്നായാണ് 68 വര്‍ഷം പ‍ഴക്കമുള്ള ജര്‍മ്മനിയിലെ ബെര്‍ലിന്‍ ചലച്ചിത്രമേള അറിയപ്പെടുന്നത്. ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിതോത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന വാര്‍ഷിക സമ്മേളനമാണ്‌ ‘ബെര്‍ലിനേല്‍ ടാലെന്റ്സ്’ എന്ന പ്രത്യേക വിഭാഗം ഒരുക്കുന്നത്.

ലോക സിനിമയില്‍ നിന്നും മികവിന്‍റെ അടിസ്ഥാനത്തില്‍ തെരെഞ്ഞെടുക്കപ്പെടുന്ന 250 ചലച്ചിത്ര പ്രവര്‍ത്തകരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഷെഹ്നാദിനെക്കൂടാതെ ഇന്ത്യയില്‍ നിന്നും സംവിധായകന്‍ ഹോബം പബന്‍ കുമാര്‍, നിര്‍മ്മാതാവ് പിതോബാഷ്, നിരൂപകന്‍ കെന്നിത് റൊസാരിയോ എന്നിവരും ‘ബെര്‍ലിനേല്‍ ടാലെന്റ്സി’ലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 17 മുതല്‍ 22 വരെയാണ് ‘ടാലെന്റ്റ്‌ സമ്മിറ്റ്’.

വിപിന്‍ വിജയ്‌ സംവിധാനം ചെയ്ത ‘ചിത്രസൂത്രം’ എന്ന തന്‍റെ ആദ്യ ചിത്രത്തിലൂടെ തന്നെ ഷഹനാദ് മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്കരസ്ഥമാക്കിയിട്ടുണ്ട്. കെ ആര്‍ മനോജ്‌ സംവിധാനം ചെയ്ത ഡോകുമെന്ററി ‘ദി പെസ്റെറിംഗ് ജേര്‍ണി’യ്ക്ക് കേരള രാജ്യാന്തര ഹ്രസ്വചിത്രമേളയിലെ മികച്ച ഛായാഗ്രാഹകനുള്ള ‘നവ്‌റോസ് കോണ്ട്രാക്ടര്‍’ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഓസ്ട്രേലിയ യിലെ ബ്രിസ്ബണില്‍ വച്ച് നടന്ന 2017ലെ ഏഷ്യ പസിഫിക് സ്ക്രീന്‍ പുരസ്കാരങ്ങളില്‍ പ്രത്യേക ജൂറി പരമാര്‍ശവും ഷഹനാദിനായിരുന്നു. ഈ അടുത്ത കാലത്ത്, ലഫ്റ്റ് റൈറ്റ് ലഫ്റ്റ്, വെടിവ‍ഴിപാട്, കന്യകാ ടാക്കീസ്, നിര്‍ണായകം തുടങ്ങിയ ചിത്രങ്ങളുടെയും ക്യാമറാമാനാണ്. സുരേഷ് നാരായണ്‍ സംവിധാനം ചെയ്ത ‘ഇരട്ടജീവിത’മാണ് ഏറ്റവും പുതിയ ചിത്രം.

സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഛായാഗ്രാഹകണത്തില്‍ ബിരുദം നേടിയ ഷെഹ്നാദ് ജലാല്‍തിരുവനന്തപുരം സ്വദേശിയാണ്. സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിന്‍റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News