വധുവാകാന്‍ താല്‍പ്പര്യപ്പെട്ട് വന്ന കോളുകള്‍ ലക്ഷക്കണക്കിന്; പെണ്ണുകെട്ടാന്‍ ആര്യ റിയാലിറ്റി ഷോ നടത്തുന്നു

വെറൈറ്റീന്നു പറയുമ്പോള്‍ ഇങ്ങനെയൊക്കെയുണ്ടോ ഒരു വെറൈറ്റി എന്ന് ചോദിച്ചു പോയേക്കാം. പക്ഷേ അതൊന്നും ഇവിടെ പ്രശ്‌നമല്ലെന്നാണ് നടന്‍ ആര്യക്ക് പറയാനുള്ളത്. കല്യാണം കഴിച്ച് വെറൈറ്റിയാക്കാനൊരുങ്ങുകയാണ് നടന്‍ ആര്യ.

വധുവിനെ അന്വേഷിച്ച് മുമ്പ് ആര്യയുടെ ഒരു വീഡിയോ ഇറങ്ങിയിരുന്നു. അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് വെബ്‌സൈറ്റും താത്പര്യമുള്ളവര്‍ക്ക് വിളിക്കാനായി താരം ഫോണ്‍ നമ്പറും നല്‍കിയിരുന്നു. ആ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് പ്രതികരണങ്ങളാണ് ഉണ്ടായത്.

ഒരു ലക്ഷം കോളുകളും, അപേക്ഷകളും. ഒടുവില്‍ റിയാലിറ്റി ഷോയിലൂടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ആര്യ. ഈ ഷോ കളേഴ്സ് ടിവിയാണ് സംഘടിപ്പിക്കുന്നത്. ഒരു ലക്ഷത്തിലധികം കോളുകളും 7000 ലധികം അപേക്ഷകളും ലഭിച്ചതായി ആര്യ അറിയിച്ചു.

ഇതില്‍ നിന്ന് 16 പേരെ ‘എങ്ക വീട്ടു മാപ്പിളൈ’ എന്ന പേരുള്ള റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിലെ വിജയിയെ ആര്യ മിന്നു ചാര്‍ത്തുമെന്നാണ് അറിയുന്നത്. എന്താവുമെന്ന് കണ്ടറിയേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News