സിപിഐഎം സംസ്ഥാന സമ്മേളനം: ദീപശിഖാ പ്രയാണവും പതാക ജാഥയും കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തുന്നു

സിപിഐഎം സംസ്ഥാന സമ്മേളന ദീപശിഖാ പ്രയാണവും പതാക ജാഥയും കോഴിക്കോട് ജില്ലയില്‍ പര്യടനം തുടരുന്നു. വടകര ചോറോട് നിന്നാരംഭിച്ച ജാഥകള്‍ ഇന്ന് വൈകീട്ട് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ സമാപിക്കും. ജില്ലയിലെ 22 കേന്ദ്രങ്ങളില്‍ ജാഥകള്‍ക്ക് സ്വീകരണം നല്‍കും

തൃശ്ശൂരിലെ സി പി ഐ എം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ദീപശിഖകളുടെ പ്രയാണവും പതാക ജാഥയും സമര ചരിത്രങ്ങളുടെ നാടായ കോഴിക്കോട് ജില്ലയില്‍ പര്യടനം തുടരുകയാണ്. രാവിലെ ചോറോട് ഓവര്‍ബ്രിഡ്ജിന് സമീപത്ത് നിന്ന് ഇരുജാഥകളും പ്രയാണം തുടങ്ങി.

കാസര്‍കോഡ് ജില്ലയിലെ രക്തസാക്ഷി കുടീരങ്ങളില്‍ നിന്നുള്ള 38 ദീപശിഖകളും കണ്ണൂരില്‍ നിന്നുള്ള 164 ദീപശിഖകള്‍ക്കുമൊപ്പം കോഴിക്കോട് ജില്ലയിലെ 51 ദീപശിഖകളും വയനാട്ടില്‍ നിന്നുളള 10ഉം പ്രയാണത്തില്‍ ഇന്ന് അണിചേരും. ടി വി രാജേഷ് എം എല്‍ എ യുടെ നേതൃത്വത്തിലാണ് ദീപശിഖാ പ്രയാണം.

സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന കയ്യൂരില്‍ നിന്നാരംഭിച്ച പതാകജാഥയും വിവിധ ഇടങ്ങളില്‍ സ്വീകരണം ഏറ്റവാങ്ങി. ജില്ലയിലെ 22 കേന്ദ്രങ്ങളിലാണ് ഇരു ജാഥകള്‍ക്കും സ്വീകരണം.

ഞായറാഴ്ച രാത്രി 10 മണിയോടെ ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ വെച്ചാണ് പാര്‍ട്ടി നേതാക്കളും കായിക താരം അപര്‍ണ്ണാ റോയുടെ നേതൃത്വത്തിലുളള അത്ലറ്റുകളും ചേര്‍ന്ന് ജാഥകളെ കോഴിക്കോട് ജില്ലയിലേക്ക് വരവേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News