വിധവയായ സ്ത്രീക്ക് വീട് പുനര്‍നിര്‍മ്മിച്ച് നല്‍കി ഡിവൈഎഫ്‌ഐ; മാതൃകയായി മയൂരപുരം യുണിറ്റ്

കൊച്ചി: വിധവയായ സ്ത്രീയ്ക്ക് വീട് പുനര്‍നിര്‍മ്മിച്ചു നല്‍കി ഡിവൈഎഫ്‌ഐയുടെ സഹായ ഹസ്തം.

പെരുമ്പാവൂര്‍ ഡിവൈഎഫ്‌ഐ കുറിച്ചിലക്കോട് മയൂരപുരം യുണിറ്റിന്റെ നേതൃത്വത്തിലാണ് ഇരുപതു വര്‍ഷമായിട്ടും പണി പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന വീട് നാലു മാസം കൊണ്ട് പുതുക്കി നിര്‍മ്മിച്ച് നല്‍കിയത്.

കഴിഞ്ഞ ഇരുപത് വര്‍ഷമായി വീടെന്ന സ്വപ്നവുമായി കഴിഞ്ഞിരുന്ന ഇന്ദിര തങ്കപ്പനാണ് ഡിവൈഎഫ്‌ഐയുടെ ഇച്ഛാശക്തിയില്‍ വെറും നാല് മാസം കൊണ്ട് മനോഹരമായ വീട് സ്വന്തമായത്.

പെരുമ്പാവൂര്‍ കുറിച്ചിലക്കോട് ആദ്യകാല ബീഡി തെറുപ്പു തൊഴിലാളിയായിരുന്ന സഖാവ് തങ്കപ്പനോടുളള സ്‌നേഹാദരവ് കൂടിയായിരുന്നു യുവജനതയുടെ ഈ സമ്മാനം.

ഡിവൈഎഫ്‌ഐ കുറിച്ചിലക്കോട് മയൂരപുരം ഇന്നസെന്റ് എംപിയില്‍ നിന്നും ഇന്ദിര വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ഡിവൈഎഫ്‌ഐയുടെ ഉദ്യമത്തെ എംപി പ്രശംസിച്ചു.

ചടങ്ങില്‍ അഡ്വ. യെന്‍സി മോഹനന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ്, സിപിഐഎം കോടനാട് ലോക്കല്‍ സെക്രട്ടറി ഒഡി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News