രാജ്യവ്യാപകമായി ബാങ്കിംഗ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം; നടപടി നീരവ് മോദി തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍

ദില്ലി: മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഓഫീസര്‍മാരെയും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ക്ലറിക്കല്‍ സ്റ്റാഫുകളേയും ബ്രാഞ്ചുകളില്‍ നിന്നും സ്ഥലം മാറ്റണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ പൊതുമേഖല ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

എത്രയും വേഗം നടപ്പിലാക്കണമെന്നും ബാങ്കുകള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. നീരവ് മോദി തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് കമ്മീഷന്റെ നടപടി.

2017 ഡിസംബര്‍ 31ന് പൊതുമേഖല ബാങ്കുകള്‍ക്ക് കീഴിലെ വിവിധ ബാഞ്ചുകളില്‍ മൂന്ന് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന ബാങ്ക് ഓഫീസര്‍മാരും അഞ്ച് വര്‍ഷം ജോലി ചെയ്ത ക്ലറിക്കല്‍ സ്റ്റാഫുകളുമാണ് കൂട്ടത്തോടെ സ്ഥലം മാറ്റത്തിനൊരുങ്ങുന്നത്.

രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നീരവ് മോദി നടത്തിയ തട്ടിപ്പിന് വിവിധ ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര വിജിലന്‍കസ് കമ്മീഷന്‍ പുതിയ നീക്കം നടത്തുന്നത്.

കഴിഞ്ഞ ദിവസം നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ഓഫ് ബറോഡ സ്ഥലമാറ്റ നടപടികള്‍ ആരംഭിച്ചു. മറ്റ് ബാങ്കുകളും നാളെയോടെ ഉദ്യോഗസ്ഥരുടെ കണക്ക് എടുക്കും.

മൂന്ന് വര്‍ഷം കൂടുമ്പോള്‍ എല്ലാ ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റാന്‍ നിര്‍ദേശം ലഭിച്ചുവെന്ന് വിവിധ ബാങ്കുകള്‍ സ്റ്റാഫുകളെ അറിയിച്ചു.

ഒരേ ബാങ്കില്‍ വര്‍ഷങ്ങളായ ജോലി ചെയ്യുന്നവര്‍ അത് വഴി ലഭിക്കുന്ന സ്വാധീനം ദുരൂപയോഗം ചെയ്യുന്നതായി വിജിലന്‍സ് കമ്മീഷന്‍ സംശയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News