വീഡിയോ കോള്‍ ചെയ്യുന്നതിനിടെ കാമുകനോട് പിണങ്ങി; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

വീഡിയോ കോള്‍ ചെയ്യുന്നതിനിടെ കാമുകനോട് പിണങ്ങി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലാണ് സംഭവം. കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ പിണങ്ങി പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഫാനില്‍ തൂങ്ങി ആത്മഹത്യാശ്രമം വീഡിയോ കോള്‍ ചെയ്യന്നതിനിടെ കണ്ട യുവാവ് ഹോസ്റ്റല്‍ മുറിയില്‍ എത്തിയെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഹൈദരാബാദിലെ ശിവശിവാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ എംബിഎ വിദ്യാര്‍ത്ഥിനി ഹനീഷ ചൗധരി (24) ആണ് മരിച്ചത്.

കാമുകന്‍ ദക്ഷിത് പട്ടേലുമായുളള വഴക്കിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ എന്തിനാണ് വഴക്കിട്ടതെന്നോ എന്താണ് കാര്യമെന്നോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News