ഷൂട്ടിങ്ങ് ഇടവേളയില്‍ മത്സരിച്ച് ഡാന്‍സ് ചെയ്ത് മലയാളത്തിന്റെ പ്രിയ നായികമാര്‍; തരംഗമായി ചുവടുകള്‍; ഏറ്റെടുത്ത് ആരാധകര്‍

അഭിനയ മികവുകൊണ്ട് മലയാള സിനിമയില്‍ ഇടം നേടിയ രണ്ടു നായികമാരാണ് നിമിഷയും അനു സിത്താരയും . തൊണ്ടി മുതലും ദൃകസാക്ഷിയും, ഈട എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനം കൊണ്ടാണ് നിമിഷ സിനിമയിലെ അഭിനയ പ്രതിഭയുള്ള മുന് നിര നായികയായി മാറിയത്.

ക്യാപ്റ്റനില്‍ ജയസൂര്യയ്‌ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച അനു സിത്താരയും ഏറെ പ്രതിഭയുള്ള താരമാണ്. ‘രാമന്റെ ഏദന്‍ തോട്ടം’, ‘ക്യാപ്റ്റന്‍’ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവര്‍ന്ന താരം മികച്ച ഡാന്‍സര്‍ കൂടിയാണ്.

ഇവര്‍ ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രമാണ് മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

ചിത്രത്തിന്റെ ഇടവേളയില്‍ നായികമാരായ നിമിഷയും അനുസിത്താരയും ചേര്‍ന്ന് ചെയ്ത ഒരു ഡാന്‍സാണ് ഇപ്പോള്‍ തരംഗമാവുന്നത്.

പദ്മാവതി’ലെ ‘ഘൂമര്‍’ എന്ന പാട്ടിനുവേണ്ടിയാണ് ഇരുവരും മത്സരിച്ച് ഡാന്‍സ് ചെയ്യുന്നത്. ആരാണ് കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യുന്നതെന്ന ചോദിച്ചാല്‍ ആര്‍ക്കും സംശയം തോന്നും അത്രയ്ക്ക് മനോഹരമായാണ് ഇരുവരും ഡാന്‍സ് ചെയ്യുന്നത്. ഏതായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇവരുടെ ചുവടുകളെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News